വയനാട്ടിൽ കനത്ത മഴ തുടരുന്നു; ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഡോ രേണു രാജ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും എം ആര് എസ് സ്കൂളുകള്‍ക്കും അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം ജില്ലയില്‍ അതിശക്തമായ മഴ ((ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ശക്തമായ മഴ തുടരുന്നതിനാല്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും, മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ട്രക്കിംഗിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ അറിയിച്ചു. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയില്‍ താമസിക്കുന്ന 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യു.പി സ്കൂളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മരം വീണ് വീട് തകര്‍ന്നതിനെതുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ വാളാട് വില്ലേജില്‍ പോരൂര്‍കുന്ന് പ്രദേശത്തുളള ഒരു കുടുംബത്തെ സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേ്ക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍
ടോള്‍ ഫ്രീ നമ്പര്‍ : 1077
കണ്ട്രോള് റൂം
ജില്ലാതലം- 04936 204151, 9562804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് - 04936 223355, 6238461385.
മാനന്തവാടി താലൂക്ക് - 04935 241111, 9446637748.
വൈത്തിരി താലൂക്ക് - 04936 256100, 8590842965.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications