Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കനത്ത മഴ; ജില്ലയിലെ ഈ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

വയനാട്: വയനാട്ടിലെ മലയോര മേഖലകളില്‍ കനത്ത മഴ. വയനാട്-മലപ്പുറം അതിര്‍ത്തിയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കയം മേഖലകളില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. ചാലിയാറിന്റെ ഉത്ഭവസ്ഥാനത്തോട് ചേര്‍ന്ന പ്രദേശമാണിത്. ഇന്നലെ രാത്രി മുതല്‍ ഈ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. വനമേഖലയില്‍ ചെറിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട് എന്നാണ് വിവരം.

ഇവിടെ പുഴയൊക്കെ കലങ്ങിയിട്ടുണ്ട്. എന്നാല്‍ മഴക്കെടുതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ മേഖലയിലെ മൂന്ന് വിദ്യാലയങ്ങള്‍ക്ക് പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളാര്‍മല ഹൈസ്‌കൂള്‍, മുണ്ടക്കൈ എല്‍പി സ്‌കൂള്‍, പുത്തുമല എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

WEATHER

15 സെന്റിമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്. എന്നാല്‍ നിലവില്‍ പുഴകളില്‍ വെള്ളപ്പൊക്ക ഭീഷണിയൊന്നുമില്ല.

പുത്തുമലയിലെ ചില കുടുംബങ്ങളെ മുന്‍കരുതലെന്നോണം ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ചത്തീസ്ഗഡിന് മുകളില്‍ ചക്രവാത ചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിനാലാണ് മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ് എന്നും ഇവിടങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+