വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കിഡ്‌നി രോഗികള്‍ വയനാട്ടില്‍ പ്രക്ഷോഭത്തിലേക്ക്; ജനുവരി 16ന് ആംബുലന്‍സില്‍ കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കിഡ്‌നിരോഗികള്‍ക്ക് ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഡ്‌നി രോഗികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 16ന് കിഡ്‌നി രോഗികള്‍ ആംബുലന്‍സില്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തും. കിഡ്‌നിരോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് സര്‍ക്കാര്‍ കാരുണ്യഫണ്ടിലൂടെ മൂന്ന് ലക്ഷം രൂപ അനുവദിക്കാറുണ്ടായിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം: സര്‍ക്കാറിനെതിരെ മുസ്ലിംലീഗ്, ഹൈന്ദവ വിശ്വാസികളുടെ വേദനയില്‍ പങ്കുചേരുന്നതായി സാദിഖലി തങ്ങള്‍

എന്നാല്‍ നിലവില്‍ ഇത്രയും തുക ലഭിക്കേണ്ട നൂറിലധികം രോഗികളുടെ കാലാവധി കഴിഞ്ഞു. ഇനി ഫണ്ട് ലഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കിഡ്‌നി രോഗികള്‍ക്കായി കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതാണ് തുക ലഭിക്കാതിരിക്കാന്‍ കാരണമായിട്ടുള്ളത്. 72 ഡയാലിസിസിന് 48,000 രൂപ വീതമാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഫണ്ട് ലഭിക്കാതായതോടെ ജില്ലയിലെ കിഡ്‌നി രോഗികള്‍ ദുരിതത്തിലായിരിക്കയാണ്.

Hospital

കാരുണ്യഫണ്ട് മൂന്ന് ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി ഉയര്‍ത്തണമെന്നും സൊസൈറ്റി ആവശ്യപ്പെടുന്നു. വൈത്തിരി ഗവ.ആശുപത്രിയില്‍ മൂന്ന് ഡയാലിസിസ് യന്ത്രമുണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തക്കുന്നുള്ളു. ഒന്ന് തുരുമ്പെടുത്ത് നാശത്തിലേക്ക് നീങ്ങുകയാണ്. സുല്‍ത്താന്‍ ബത്തേരി ഗവ.ആശുപത്രിയില്‍ പത്ത് ഡയാലിസിസ് മെഷീനുകളുണ്ട്. എന്നാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെക്‌നീഷ്യനില്ലാത്തതിനാല്‍ രോഗികള്‍ക്ക് ഉപയോഗപ്പെടാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഏഴ് ഡയാലിസിസ് യൂണിറ്റുകളാണുള്ളത്. ഒരു ദിവസം 21 പേര്‍ക്കാണ് നിലവില്‍ ഇവിടെ ഡയാലിസിസ് ചെയ്തുവരുന്നത്. ഇത് 120 ആയി ഉയര്‍ത്താനുള്ള നടപടികളുമായി ജില്ലാപഞ്ചായത്ത് മുന്നോട്ടുപോകുകയാണ്. മതിയായ ചികിത്സാസൗകര്യമില്ലാത്ത വയനാട്ടില്‍ ക്യാന്‍സര്‍, വൃക്കരോഗികളുടെ എണ്ണം കൂടുന്നതായാണ് കണക്ക്. വൃക്കരോഗവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഡയലാസിസ് ചെയ്യുന്നവരുടെയെണ്ണവും വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസ് ചെയ്യുന്നതിനായി അധികമായെത്തിയത്. പാലിയേറ്റീവ് ക്ലിനിക്കുകളുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ നിലവില്‍ 720 പേര്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വയനാട്ടില്‍ വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും നെഫ്രോളജി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികളില്‍ ഒരു ഡോക്ടര്‍മാര്‍ പോലുമില്ലെന്നതാണ് വാസ്തവം. വയനാട്ടില്‍ ആവശ്യമായ ഡയാലിസിസ് യൂണിറ്റുകളില്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളെയും അയല്‍ജില്ലകളെയും ആശ്രയിക്കുന്നവരുമുണ്ട്.

വൈത്തിരി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രികളിലും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കാത്ത അവസ്ഥയാണുള്ളത്. പോസറ്റീവ് മഞ്ഞപ്പിത്തമുള്ള രോഗികള്‍ക്കായി ജില്ലയിലെ ഓരോ ആസ്പത്രികളിലും രണ്ട് മെഷീന്‍ വീതം മാറ്റിവെക്കണമെന്നും സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രി, ധനമന്ത്രി, ജില്ലയിലെ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ നിവേദനം നല്‍കിയതായി സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് കെ.ടി മുനീര്‍, സെക്രട്ടറി ടി ബഷീര്‍, ട്രഷറര്‍ കെ.ഇ.എച്ച് അബ്ദുല്ല എന്നിവര്‍ അറിയിച്ചു.

Wayanad
English summary
Kidney patiants protest in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X