വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം: മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണമെന്ന് സഹോദരനും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്ന് സഹോദരന്‍ സി പി റഷീദും, മനുഷ്യാവകാശപ്രവര്‍ത്തകരും വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാകലക്ടര്‍ക്കും, ജില്ലാ പൊലീസ് മേധാവിക്കും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചത് രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 24 ന് ഉച്ചക്ക് 12മണിയോടെ നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചത് രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 24 ന് ഉച്ചക്ക് 12മണിയോടെ

 പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍

പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് അന്വേഷണം നടത്തണം. ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹത നീക്കി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്നതിനായി നിയമപരമായും, രാഷ്ട്രീയപരമായും ഏതറ്റം വരെ പോകുമെന്നും റഷീദ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി 9.30-ഓടെയാണ് ഏറ്റമുട്ടലില്‍ ജലീല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികളടക്കം ആരംഭിച്ചത്. ബന്ധുക്കളെയോ, മാധ്യമപ്രവര്‍ത്തകരെയോ സംഭവസ്ഥലത്തേക്ക് കടത്തിവിടാത്ത നടപടി ദുരൂഹമാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ലെന്ന്!!

മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ലെന്ന്!!


തഹസില്‍ദാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് അവിടേക്ക് പോകാന്‍ സാധിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകരെയൊന്നും അകത്തേക്ക് കടത്തിവിടാതെ തന്നെ മാത്രമാണ് പ്രവേശിപ്പിച്ചതെന്നും റഷീദ് പറഞ്ഞു. സാധാരണ മാവോയിസ്റ്റുകള്‍ പ്രചരണ, സൈനിക സ്‌ക്വാഡുകള്‍ ഒലിവ് പച്ച നിറമുള്ള വസ്ത്രം ധരിച്ചാണ് ഇത്തരം സ്ഥലങ്ങളിലെത്താറുള്ളത്. എന്നാല്‍ ആര്‍ക്കും മനസിലാകുന്ന തരത്തില്‍ നീല കള്ളി ഷര്‍ട്ടിട്ടാണ് ജലീലിന്റെ മൃതദേഹം കാണുന്നത്. ഇതിലും ദുരൂഹതയുണ്ട്. മാവോയിസ്റ്റുകളെ പിടിച്ച ശേഷം വെടിവെച്ചതാണോയെന്നും, അല്ലെങ്കില്‍ വെടിയേറ്റ ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെ മരിച്ചതാണോയെന്നും സംശയമുണ്ട്.

വെടിവെയ്പ് പുലര്‍ച്ചെ

വെടിവെയ്പ് പുലര്‍ച്ചെ

നിലവില്‍ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുപോലെ മണിക്കൂറുകളോളം നിര്‍ത്താതെ വെടിയുതിര്‍ത്തുവെന്ന വാദവും അംഗീകരിക്കാനാവില്ല. രാത്രി 9.30ന് തുടങ്ങിയ വെടിവെപ്പ് പുലര്‍ച്ചെ നാലര വരെ നീണ്ടുവെന്ന് പറയുന്നത് ശരിയാണെന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. അതുകൊണ്ട് തന്നെ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണോയെന്ന കാര്യത്തിലും സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഒരാള്‍ കസ്റ്റഡിയിലെന്ന്

ഒരാള്‍ കസ്റ്റഡിയിലെന്ന്

മാവോയിസ്റ്റുകളിലൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് മാധ്യമങ്ങളില്‍ നിന്നും മറ്റുമായി മനസിലാക്കാന്‍ സാധിക്കുന്നത്. വേല്‍മുരുകന്‍ എന്നയാള്‍ കസ്റ്റഡിയിലുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത്രയും സമയമായിട്ടും സംസ്ഥാനത്തെ ഒരു ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടില്ല. ഒന്നിനും കൃത്യമായ മറുപടി നല്‍കാന്‍ പോലും പൊലീസോ അധികാരികളോ തയ്യാറാകുന്നില്ല. മൃതദേഹം വിട്ടുനല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിലും ജലീലിന്റെ ജന്മേദശത്ത് കൊണ്ട് പോയി മൃതദേഹം സംസ്‌ക്കരിക്കുമെന്നും റഷീദ് പറഞ്ഞു. പത്രസമ്മേളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി ജി ഹരിയടക്കം നിരവധി പേര്‍ പങ്കെടുത്തു.

Wayanad
English summary
kin of slained maoist leader seeks magesterial investigation on the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X