വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദര്‍ശസമ്മേളനത്തിന് സമാപനം; പങ്കെടുത്തത് 2000-ലധികം പേര്‍; മതാചാരങ്ങളുടെ ദുരുപയോഗം ആപത്ക്കരമെന്ന് !

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാഷ്ട്രീയലക്ഷ്യത്തിനും വര്‍ഗീയ ചേരിതിരിവിനും മതാചാരങ്ങളുടെ ദുരുപയോഗം ആപത്കരമെന്ന് കെ എന്‍ എം ജില്ലാ ആദര്‍ശ സമ്മേളനം.രാജ്യത്തിന്റെ ആഭിമാനമായി കരുതി കാത്തുസൂക്ഷിച്ചുപോരുന്ന മതേതരത്വവും സഹിഷ്ണുതയും നിലനിര്‍ത്താനും അത്യന്തം അപകടകരമായി മാറിയ മതാചാരങ്ങളുടെ പേരിലുള്ള ശിഥിലീകരണം ഇല്ലാതാക്കാനും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ തയ്യാറാകണം.

<strong>കശ്മീരില്‍ ചരിത്രം വഴിമാറി; പിഡിപി-കോണ്‍ഗ്രസ്-എന്‍സി സഖ്യസര്‍ക്കാര്‍!! അല്‍ത്താഫ് മുഖ്യമന്ത്രി</strong>കശ്മീരില്‍ ചരിത്രം വഴിമാറി; പിഡിപി-കോണ്‍ഗ്രസ്-എന്‍സി സഖ്യസര്‍ക്കാര്‍!! അല്‍ത്താഫ് മുഖ്യമന്ത്രി

പൊതുസമൂഹം മതപ്രമാണങ്ങള്‍ അനുസരിച്ചും, രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. മനുഷ്യനെ മാനവികതയിലേക്കും ഏകത്വത്തിലേക്കും ക്ഷണിക്കുന്നത് മതദര്‍ശനങ്ങളാണ്. അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ ബുദ്ധിപരമായ ഇടപെടലുകളാണ് വേണ്ടത്.

knmwayanad-154

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ജില്ലാ ആദര്‍ശ സമ്മേളനം നടന്നത്. സമാപനം കെ എന്‍ എം സംസ്ഥാന അധ്യക്ഷന്‍ ടി പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. മതം മാനവ സംസ്‌കരണത്തിന് എന്ന വിഷയത്തില്‍ അബ്ദുള്‍ ഹബീബ് മദനിയും ആദര്‍ശത്തനിമ ശ്വതലോകത്തേക്ക് എന്ന വിഷയത്തില്‍ ഷുക്കൂര്‍ സ്വലാഹിയും ക്ലാസ്സെടുത്തു. കെ.എന്‍.എം. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.എം.കെ.ദേവര്‍ഷോല അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനത്തില്‍ കുടുംബം ശാന്തിയുടെ ഗേഹം എന്ന വിഷയത്തില്‍ ആയിഷ ചെറുമുത്ത് പ്രഭാഷണം നടത്തി. ഫാത്തിമ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9-30തിന് ആരംഭിച്ച സമ്മേളനം വൈകുന്നേരം അഞ്ച് മണിക്കാണ് സമാപിച്ചത്. ജില്ലയിലെ വിവിധ ശാഖകളില്‍ നിന്നായി 2000ത്തിലധികം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

Wayanad
English summary
knm district convention in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X