വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശബരിമലവിഷയത്തിന്റെ ഹിതപരിശോധന കൂടിയെന്ന് കൊടിക്കുന്നില്‍ സുരേഷ്; വിശ്വാസസമൂഹം പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുമെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വിഷയത്തിലെ ഹിത പരിശോധന കൂടിയാണെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ വ്യക്തമായ സാഹചര്യത്തില്‍ അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം.

<strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ: ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് മാവോയിസ്റ്റുകള്‍ </strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ: ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് മാവോയിസ്റ്റുകള്‍

സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെയും, മാവോവാദികളെയും, നിരീശ്വരവാദികളെയും, അവിശ്വാസികളെയും പൊലീസിനെ ഉപയോഗിച്ച് ശബരിമലയിലെത്തിച്ച് വിശ്വാസികളെ വഞ്ചിരിക്കുകയാണ്. ബി ജെ പിയും വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ ചെയ്തത് ശരിയാണോയെന്ന് ജനകീയകോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളന്‍ എന്ന് വിളിച്ച് വിഎസ് അച്ചുതാനന്ദന്‍ ജയിലിലടച്ച ബാലകൃഷ്ണപിള്ള എല്‍ ഡി എഫില്‍ കയറിയപ്പോള്‍ സ്ഥാപകനേതാവായ വിഎസ് അച്ചുതാനന്ദന്‍ മുന്നണിയില്‍ നിന്ന് പുറത്തായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അഭിപ്രായപ്പെട്ടു.

Kodikunnil Suresh

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ച് വി.എസ് അച്ചുതാനന്ദന്‍ വോട്ട് പിടിച്ചത് ബാലകൃഷ്ണപിള്ളയെ ജയിലിലടച്ച കാര്യം പറഞ്ഞാണ്. താന്‍ പറഞ്ഞകാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയും, രാഷ്ട്രീയ സത്യസന്ധതയും ഉണ്ടെങ്കില്‍ വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫില്‍ നിന്നും പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Bnny behnan

കെ പി സി സി അധ്യക്ഷന്‍ നയിക്കുന്ന ജനമഹായാത്രക്ക് ഫെബ്രുവരി ആറിന് വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും സ്വീകരണം നല്‍കാനും നേതൃയോഗം തീരുമാനിച്ചു. ജനുവരി 29ന് എറണാകുളത്ത് വെച്ച് സംസ്ഥാനത്തെ ബൂത്ത് പ്രസിഡന്റുമാരുടെയും, ബൂത്ത് വനിതാ വൈസ് പ്രസിഡന്റുമാരുടേയും സമ്മേളനം എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും നേതൃയോഗം വ്യക്തമാക്കി. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.
Wayanad
English summary
Kodikunnil Suresh about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X