വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാസില്ലാതെ കേരളത്തിലെത്തി; പിടിക്കപ്പെട്ടതോടെ സര്‍ക്കാര്‍ ക്വറന്റീനില്‍; ചാടിപോയി

  • By News Desk
Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടി പോയി. കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണികുട്ടനാണ് ചാടി പോയത്. തിരുനെല്ലി പഞ്ചായത്തിലാണ് സംഭവം. ഇതോടെ അധികൃതര്‍ വലഞ്ഞു.

കര്‍ണാടകയില്‍ നിന്നും പാസില്ലാതെ തോല്‍പ്പെട്ടി വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്. കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ ഒരുക്കിയ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നു ഇയാള്‍ കഴിഞ്ഞത്. ഇന്നലെ രാവിലെ മുതലാണ് ഇയാളെ കാണാതായത്.

corona

ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയതോടെയാണ് അദ്ദേഹം അവിടെയില്ലായെന്ന് മനസിലായത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.

വയനാട് ജില്ലയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സയിലാണ്.

നിലവില്‍ ഇന്ന് നിരീക്ഷത്തില്‍ പ്രവേശിച്ച 394 പേര്‍ ഉള്‍പ്പെടെ 3835 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 248 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

ജില്ലയില്‍ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ 1877 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

് ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2111 സാംപിളുകളില്‍ 1732 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.വയനാട്ടില്‍ വെള്ളിയാഴ്ച്ച മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

കര്‍ണ്ണാടകയില്‍ നിന്നും തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48 ഉം 20 ഉം വയസ് പ്രായമുള്ളവര്‍ക്കും മെയ് 20 ന് ദുബായില്‍ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനം വഴി തിരിച്ചെത്തിയ കല്‍പറ്റ സ്വദേശിയായ 63 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ ഇന്നലെ ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 128 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് കേരളത്തിലുള്ളത്.

 ശബരിമല നട 14 ന് തുറക്കും; ഒരു മണിക്കൂറിൽ പ്രവേശനം 200 പേർക്ക് മാത്രം! ഗുരുവായൂരിൽ 600 പേർക്ക് ശബരിമല നട 14 ന് തുറക്കും; ഒരു മണിക്കൂറിൽ പ്രവേശനം 200 പേർക്ക് മാത്രം! ഗുരുവായൂരിൽ 600 പേർക്ക്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊറോണ ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുഅധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊറോണ ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു

Wayanad
English summary
Kottayam Native Escape From Quarantine Centre at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X