വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; മുതിരേരിവാള്‍ എഴുന്നള്ളിച്ചു, ചടങ്ങ് 20 കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്ത്... മുതിരേരി ക്ഷേത്രവഴി മുള്ളുകൊണ്ടടച്ചു!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: അതിപുരാതനമായ ആചാരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിരേരിവാള്‍ എഴുന്നള്ളിച്ചു. ഇടവമാസത്തിലെ ചോതി നക്ഷത്രദിനമായ വെള്ളിയാഴ്ചയാണ് വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക് വാള്‍ എഴുന്നള്ളിച്ചത്.

<strong>കല്‍പ്പറ്റയിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പൂട്ടി; ബസ് സമയം അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍, ഓഫീസ് പുനസ്ഥാപിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍</strong>കല്‍പ്പറ്റയിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പൂട്ടി; ബസ് സമയം അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍, ഓഫീസ് പുനസ്ഥാപിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കൊട്ടിയൂരിലെ ക്ഷേത്രത്തില്‍ ചോതി വിളക്ക് തെളിയുന്ന സമയത്തായിരുന്നു വാള്‍ എഴുന്നള്ളിച്ചത്. മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരിയാണ് ഇത്തവണ വാള്‍ എഴുന്നള്ളിച്ചത്. ഏറെ പ്രത്യേകതയാര്‍ന്ന ഒരു ചടങ്ങ് കൂടിയാണിത്. മുതിരേരി ശിവക്ഷേത്രത്തില്‍ നിന്നും 20 കിലോമീറ്ററോളം ഒറ്റക്ക് കാല്‍നട യാത്ര ചെയ്താണ് കൊട്ടിയൂരിലെത്തിച്ചത്.

Kottiyoot vyshakha mahotsavam

കൊട്ടിയൂരിലെത്തിച്ച വാള്‍ ക്ഷേത്രശ്രീകോവിലിലെ പ്രതിഷ്ഠയോട് ചേര്‍ത്തുവെച്ച ശേഷം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇതിന് പിന്നാലെയാണ് മറ്റ് എഴുന്നള്ളത്തുകള്‍ നടന്നത്. ഇനിയുള്ള ദിവസങ്ങളില്‍ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മുതിരേരിവാള്‍ സൂക്ഷിക്കുക. വാളില്‍ എല്ലാ ദിവസവും പ്രത്യേക പൂജകളും നടത്തും.

ആചാരപ്രകാരം വാള്‍ എഴുന്നള്ളിച്ച ശേഷം മുതിരേരി ശിവക്ഷേത്രം മുള്ളുകള്‍ കൊണ്ടടച്ചു. മിഥുനമാസത്തിലെ ചിത്രനാളില്‍ വാള്‍ തിരിച്ചെത്തിച്ചാല്‍ മാത്രമാണ് ഇവിടെ ഇനി പൂജകള്‍ നടക്കുക. ക്ഷേത്രത്തില്‍ നടന്ന പൂജാദികര്‍മ്മങ്ങള്‍ക്ക് മേല്‍ശാന്തി മൂഴിയോട്ട് ഇല്ലം സുരേന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ വഹിക്കുന്ന നന്തിയാര്‍വള്ളി, കോഴിക്കോട്ടിരി ഇല്ലങ്ങളിലുള്ളവര്‍ തന്നെയാണ് മുതിരേരി ശിവക്ഷേത്രത്തിലെയും താന്ത്രിക ചുമതലകള്‍ വഹിക്കുന്നത്. ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ബാവലിക്കരയിലെ കൊട്ടിയൂരിലെ ശിവക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും ഒഴുകിയെത്തുക. വെള്ളത്തിലൂടെ നടന്നുള്ള പ്രദക്ഷിണവും ക്ഷേത്രദര്‍ശനവും കൊട്ടിയൂരിലെ മാത്രം പ്രത്യേകതകളിലൊന്നാണ്. കൊട്ടിയൂരിലെ ഓടപ്പൂവും അതിന്റെ ചരിത്രവും ശ്രദ്ധേയമാണ്.

Wayanad
English summary
Kottiyoot vyshakha mahotsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X