വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിന് കേരളം അന്ത്യകുദാശ നല്‍കാന്‍ പോകുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; പബ്ലിക് സര്‍വീസ് കമ്മീഷന്‍ നോക്കുകുത്തിയായി മാറി, കേരളത്തില്‍ നടക്കുന്നത് വ്യാപത്തേക്കാള്‍ വലിയ അഴിമതിയെന്ന് കെപിസിസി പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സി പി എമ്മിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സേച്ഛാധിപത്യഭരണമാണ് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉള്ളന്‍കൈയ്യിലിട്ട് അമ്മാനമാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്‍പ്പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്യാംപ് എക്‌സിക്യുട്ടീവ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയുമായിരുന്നു അദ്ദേഹം.

<strong>കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണം, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു</strong>കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണം, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

സംസ്ഥാനത്തെ നഗരങ്ങളെ കീഴടക്കിവെച്ചിട്ടുള്ള മാഫിയാസംഘങ്ങളില്‍ പലരും ക്യാംപസില്‍ നിന്നും വന്ന എസ് എഫ് ഐക്കാരാണെന്ന് കേരളാ പൊലീസ് നടത്തിയൊരു പഠനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് കുറ്റവാളികളെ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്.

Mulklappally Ramachandran

സംസ്ഥാനത്തെ പി എസ് സിയാണെങ്കില്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മധ്യപ്രദേശിലെ വ്യാപത്തേക്കാള്‍ വലിയ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. തിരുവനന്തപുരം യുദ്ധക്കളമായി മാറിയിരിക്കുകയാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍ എന്നും പ്രഷുബ്ധമാണ്.

ആഭ്യന്തര വകുപ്പ് സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. നിരവധി മഹാരഥന്മാര്‍ പടിച്ചിറങ്ങിയ യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് അധോലോക നായകന്മാരെ വളര്‍ത്തിയെടുക്കുന്ന ക്യാംപസായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു. അതീവ ഗൗരവകരമാര്‍ന്ന വിഷയം മുഖ്യമന്ത്രി നിസാരവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലുമത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് രാജ്യം മുഴുവന്‍ അംഗീകരിച്ചിരുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പേരും പ്രശസ്തിയും ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സമാന്തര പരീക്ഷയാണ് ഇപ്പോള്‍ പി എസ് സിയില്‍ നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ശബരിമല വിഷയത്തിന്റെ കാര്യത്തിലാണെങ്കില്‍, സംഭവത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചത്.

ഉദ്യോഗസ്ഥരെ കുറ്റം പറയുമ്പോള്‍ തെറ്റ് ചെയ്തതെന്ന് ആരെന്നും, അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള ആര്‍ജവം കാണിക്കണം. കേരളത്തില്‍ ഒരുകാലത്തുമില്ലാത്ത വിധത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്തൂറിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ ഇപ്പോള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Wayanad
English summary
KPCC President Mullappally Ramachandran's speech against CPM in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X