വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ എസ് ആര്‍ ടി സി ബസിന് നേരെ കാട്ടാനയുടെ ആക്രമണം: ബസിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍; ആക്രമണം പെരിക്കല്ലൂര്‍-കോഴിക്കോട് ബസിന് നേരെ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്രയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ഗ്രില്ല് തകര്‍ന്നു. ഇന്റേണല്‍ എയര്‍ കൂളറിന് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ തന്നെ ചെതലയത്ത് വച്ചും കാട്ടാനയുടെ ആക്രമണത്തില്‍ ഗുഡ്സ് വാഹനത്തിന്നു കേടുപാടുകള്‍ സംഭവിച്ചിരുന്നു. റോഡുകളില്‍ വന്യമൃഗങ്ങളിറങ്ങി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.

ശബരിമലയിലെ യുവതീ പ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മ്മാണം നടത്താനില്ല, നിലപാടറിയിച്ച് കേന്ദ്രം!ശബരിമലയിലെ യുവതീ പ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മ്മാണം നടത്താനില്ല, നിലപാടറിയിച്ച് കേന്ദ്രം!

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ പാഞ്ഞടുത്ത സംഭവം വിവാദമായിരുന്നു. ഇതില്‍ വനംവകുപ്പ് അന്വേഷണം നടത്തി വരികയാണ്. ഇതിന് പിന്നാലെയാണ് ഈ റൂട്ടില്‍ ഇതേമേഖലയില്‍ വെച്ച് കാട്ടാന കെ എസ് ആര്‍ ടി സി ബസിനെ ആക്രമിച്ചിരിക്കുന്നത്. പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടിന് പോകുകയായിരുന്ന കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ആര്‍ എസ് എ 741 നമ്പര്‍ ബസിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയെ കണ്ട് ഡ്രൈവര്‍ സതീഷ് ബസ് നിറുത്തിയെങ്കിലും പാഞ്ഞടുത്ത കൊമ്പന്‍ മുന്നിലെ ഗ്രില്ലില്‍ കുത്തി.

ksrtc-156214

ഇതോടെ ബസിലുണ്ടായിരുന്നവര്‍ ഭയന്ന് ബഹളം വെച്ചു. ശബ്ദം കേട്ട് ആന പിന്തിരിഞ്ഞെങ്കിലും വീണ്ടും ബസിന് നേരെ ഓടിയെത്തി. എന്നാല്‍ ഉച്ചത്തിലുള്ള യാത്രക്കാരുടെ ശബ്ദം കേട്ട് ആന കാട്ടിലേക്ക് പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് ബസ് യാത്ര തുടരുകയായിരുന്നെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ബസ് സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ എത്തിക്കുകയും, ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിടുകയുമായിരുന്നു. ഈ റൂട്ടിലൂടെയുള്ള യാത്രയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് കണ്ടക്ടര്‍ രമേശും വ്യക്തമാക്കുന്നു.

Wayanad
English summary
KSRTC bus attacked by wild elephants in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X