വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെയിന്‍ സര്‍വീസിനായി ബസുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് കൈമാറാന്‍ നിര്‍ദേശം; വയനാട്ടില്‍ യാത്രാക്ലേശം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പൊതുവെ യാത്രാക്ലേശം രൂക്ഷമായ വയനാട്ടില്‍ ഇരുട്ടടിയായി ബസുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് നല്‍കാന്‍ നിര്‍ദേശം. വയനാട്ടിലെ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും മറ്റ് ജില്ലകളിലെ ഡിപ്പോകള്‍ക്ക് ബസുകള്‍ കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം ഏറെ യാത്രാക്ലേശം രൂക്ഷമായ മാനന്തവാടി ഡിപ്പോയില്‍ നിന്ന് മാത്രം 18 ബസുകളാണ് കൈമാറേണ്ടത്.

 തമിഴ്നാട്ടിലെ കടുത്ത ജലപ്രതിസന്ധി; രാഷ്ട്രീയ പഴിചാരല്‍ തുടരുന്നു, സർക്കാരിന്റെ ഭരണ പരാജയമെന്ന്!! തമിഴ്നാട്ടിലെ കടുത്ത ജലപ്രതിസന്ധി; രാഷ്ട്രീയ പഴിചാരല്‍ തുടരുന്നു, സർക്കാരിന്റെ ഭരണ പരാജയമെന്ന്!!

നിലവില്‍ മാനന്തവാടി താലൂക്കില്‍ ഗ്രാമീണമേഖലയില്‍ യാത്രാക്ലേശം അതിരൂക്ഷമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ വളരെ കുറച്ച് കണ്‍സെഷനുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സി നല്‍കുന്നത്. ഈ സര്‍വീസുകള്‍ കൂടി മുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം ഇല്ലാതാകും. ബസുകള്‍ കൈമാറുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യാത്രാക്ലേശം രൂക്ഷമായി പ്രതിഷേധത്തിനിടയാക്കും. മാനന്തവാടിയിലേത് പോലെ മറ്റ് ഡിപ്പോകള്‍ക്കും ഈ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കൈമാറുന്ന ബസുകള്‍ ഉപയോഗിച്ച് ചെയിന്‍ സര്‍വ്വീസ് നടത്താനാണ് നീക്കം.

ksrtc-

മാനന്തവാടി ഡിപ്പോയില്‍ നിന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ബസുകള്‍ ഉടന്‍ കൈമാറാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ആകെ മാനന്തവാടി ഡിപ്പോയില്‍ നിലവില്‍ 120 ബസുകളാണുള്ളത്. ഇതില്‍ പല ബസ്സുകളും വര്‍ക്ക്‌ഷോപ്പുകളിലാണ്. ദിനംപ്രതി 93 സര്‍വ്വീസുകളാണ് മാനന്തവാടിയില്‍ നിന്നും പുറപ്പെടേണ്ടത്. ഇതില്‍ നിരവധി സര്‍വീസുകള്‍ ഇപ്പോള്‍ തന്നെ പതിവായി മുടങ്ങുന്നുണ്ട്.

സംസ്ഥാനത്ത് പൊതുവെ നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സി എന്തടിസ്ഥാനത്തിലാണ് ചെയിന്‍ സര്‍വീസ് നടത്തുന്നതിനായി ബസുകള്‍ കൈമാറുന്നതെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. ബസുകള്‍ കൈമാറാനുള്ള നീക്കം പരസ്യമായാല്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളാണ് തെളിയുന്നത്.

Wayanad
English summary
KSRTC hand over chain service buses from Wayanad depos to other districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X