വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പിരിച്ചുവിട്ടത് 201 എംപാനല്‍ ജീവനക്കാരെ; ചൊവ്വാഴ്ച റദ്ദാക്കിയത് 70 സര്‍വീസുകള്‍; ജില്ലയില്‍ യാത്രാദുരിതം തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മാത്രം കെ എസ് ആര്‍ ടി സിയില്‍ നിന്നും പിരിച്ചുവിട്ടത് 201 എംപാനല്‍ ജീവനക്കാരെ. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ വയനാട്ടില്‍ മാത്രം മുടങ്ങിയത് 70 സര്‍വീസുകള്‍. ജില്ലയില്‍ യാത്രാദുരിതം ശക്തമായി. വയനാട്ടില്‍ 540 കണ്ടക്ടര്‍മാരില്‍ 201 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.

<strong>വയനാട്ടില്‍ ജനതാദള്‍ എസ് - സി പി ഐയില്‍ ലയിക്കുന്നു; പിഎം ജോയിയുടെ നേതൃത്വത്തിലുള്ള 2000 പ്രവര്‍ത്തകര്‍ക്ക് 23ന് ബത്തേരിയില്‍ സ്വീകരണം, ചടങ്ങിൽ കാനം രാജേന്ദ്രനും പങ്കെടുക്കും!!</strong>വയനാട്ടില്‍ ജനതാദള്‍ എസ് - സി പി ഐയില്‍ ലയിക്കുന്നു; പിഎം ജോയിയുടെ നേതൃത്വത്തിലുള്ള 2000 പ്രവര്‍ത്തകര്‍ക്ക് 23ന് ബത്തേരിയില്‍ സ്വീകരണം, ചടങ്ങിൽ കാനം രാജേന്ദ്രനും പങ്കെടുക്കും!!

മാനന്തവാടി ഡിപ്പോയിലെ 205 കണ്ടക്ടര്‍മാരില്‍ 71 പേരെയും സുല്‍ത്താന്‍ബത്തേരിയിലെ 150 കണ്ടക്ടര്‍മാരില്‍ 75 എംപാനല്‍ ജീവനക്കാരെയും കല്‍പ്പറ്റ ഡിപ്പോയിലെ 185 ജീവനക്കാരില്‍ 55 ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഇന്നലെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വന്‍തോതില്‍ റദ്ദ് ചെയ്യപ്പെട്ടു. മാനന്തവാടിയിലെ 94 സര്‍വീസില്‍ 44ഉം സുല്‍ത്താന്‍ ബത്തേരി ഡിപ്പോ വി ലെ 80 സര്‍വീസില്‍ 18ഉം കല്‍പ്പറ്റയിലെ 64 സര്‍വ്വീസില്‍ 18ഉം ഇന്നലെ വൈകുന്നേരത്തോടെ റദ്ദ് ചെയ്തിട്ടുണ്ട്.

KSRTC

ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കണ്ടക്ടര്‍മാരെയാണ് പിരിച്ച് വിട്ടത്. പി.എസ്.സി.അഡൈ്വസ് മെമ്മോ നല്‍കിയ കണ്ടക്ടര്‍മാരെ അടിയന്തരമായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ചൊവ്വാഴ്ച വൈകിട്ട് വരെ ആരും ജോലിയില്‍ പ്രവേശിക്കാനെത്തിയിട്ടില്ല. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലും സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളടക്കം ബസ് കിട്ടാതെ കുടുങ്ങിയത് നൂറുകണക്കിന് പേരാണ്.

കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് ലാഭത്തിലുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് തലസ്ഥാനത്ത് നിന്ന് ലഭിച്ചതെന്ന് പറയുന്നു. ഇതോടെ ലാഭത്തിലോടുന്ന റൂട്ടുകള്‍ തിരഞ്ഞുപിടിച്ചാണ് ജില്ലയില്‍ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച രാവിലെ എംപാനല്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് പലയിടങ്ങളിലേക്ക് സര്‍വീസിന് പോയ കണ്ടക്ടര്‍മാര്‍ തിരിച്ചെത്തിയതോടെ പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമായി തുടങ്ങിയിരുന്നു. കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് വെട്ടിക്കുറച്ചതോടെ പ്രൈവറ്റ് ബസ്സുകളും ടാക്‌സിവാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളുമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം.

Wayanad
English summary
KSRTC service issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X