കല്‍പ്പറ്റയിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്മാസ്റ്റര് ഓഫീസ് പൂട്ടി; ബസ് സമയം അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍, ഓഫീസ് പുനസ്ഥാപിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്
കല്‍പ്പറ്റ: വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായിരുന്ന കെ എസ് ആര് ടി സി സ്റ്റേഷന്മാസ്റ്റര് ഓഫീസ് നിര്‍ത്തലാക്കി. ഓഫീസ് നിര്‍ത്തലാക്കിയതോടെ ബസിന്റെ സമയക്രമങ്ങളും മറ്റും അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലായി. കല്‍പ്പറ്റയില്‍ ദീര്‍ഘദൂരയാത്രക്കാര്‍ ബസ് കാത്തുനില്ക്കാറുള്ള പഴയ ബസ്റ്റാന്റിനുള്ളിലായിരുന്നു കെ എസ് ആര് ടി സി സ്റ്റേഷന്മാസ്റ്റര് ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.
ദീര്‍ഘദൂര ബസുകളുടെ സമയക്രമയങ്ങളറിയാന് ഈ ഓഫീസ് ഏറെ ഉപകാരപ്രദമായിരുന്നു. ദീര്‍ഘദൂരബസുകള്‍ കല്‍പ്പറ്റയിലെത്തുമ്പോള്‍ ഈ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തായിരുന്നു യാത്ര തുടര്‍ന്നിരുന്നത്. എന്നാല്‍ യാതൊരുമുന്നറിയിപ്പുമില്ലാതെ ഈ ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ത്തലാക്കിയതെങ്കിലും വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇത് നിര്ത്തലാക്കിയതാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പഴയബസ്റ്റാന്റിനുള്ളില് കെ എസ് ആര് ടി സിക്ക് സൗജന്യമായി രണ്ട് മുറി അനുവദിച്ചിട്ടുണ്ട്. ഇതില്‍ താഴെയുള്ള മുറിയിലായിരുന്നു സ്റ്റേഷന്മാസ്റ്റര് ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇതിനിടയില്‍ പുതിയ ബസ്റ്റാന്റിനുള്ളില്‍ റിസര്‍വേഷന്‍ സൗകര്യമടക്കം ഏര്‍പ്പെടുത്തി കെ എസ് ആര് ടി സി ഓഫീസ് തുറന്നിരുന്നു. ഇത് തുറന്നതോടെയാണ് പഴയ ബസ്റ്റാന്റിലെ ഓഫീസ് പൂട്ടിയത്. എന്നാല്‍ കല്‍പ്പറ്റയിലെ ദീര്‍ഘദൂരയാത്രക്കാര്‍ ആദ്യം ബസ് എത്തുന്ന പഴയ ബസ്റ്റാന്റിനെയാണ് ആശ്രയിക്കുന്നത്.
രാത്രികാലങ്ങളിലും മറ്റും പുതിയ ബസ്റ്റാന്റിലേക്ക് ബസുകള്‍ പോകാറുമില്ല. കോഴിക്കോട്-തൃശ്ശൂര്‍ (നാടുകാണി വഴി) ഭാഗത്തേക്കുള്ള ദീര്‍ഘദൂര ആരംഭിക്കുന്നത് പഴയ ബസ്റ്റാന്റില്‍ നിന്നാണ്. ഇതുകൂടാതെ മേപ്പാടി, വടുവഞ്ചാല്‍ ഭാഗത്തേക്കുള്ള ബസുകള്‍ പുറപ്പെടുന്നതും ഇവിടെ നിന്നാണ്. സ്റ്റേഷന്മാസ്റ്റര് ഓഫീസ് പ്രവര്‍ത്തിക്കാതായതോടെ ബസുകളുടെ സമയം അന്വേഷിക്കാനോ, സമയം നിശ്ചയിക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്.
കെ എസ് ആര് ടി സിക്ക് ഇത് വരുമാനനഷ്ടവുമുണ്ടാക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പല സ്വകാര്യബസുകളും അനധികൃതമായി സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തുകയാണെന്നും ആരോപണമുണ്ട്. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്വാഡ് 18 വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് ഇവിടുത്തെ ചുമതല നല്കിയാല് പ്രശ്ന പരിഹാരമാകുമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന് പറയുന്നത്. ഉന്നതാധികാരികള്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസ് പുന:സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്രന് അറിയിച്ചിട്ടുള്ളതായും അസോസിയേഷന് പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications