വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയിലെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പൂട്ടി; ബസ് സമയം അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍, ഓഫീസ് പുനസ്ഥാപിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായിരുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് നിര്‍ത്തലാക്കി. ഓഫീസ് നിര്‍ത്തലാക്കിയതോടെ ബസിന്റെ സമയക്രമങ്ങളും മറ്റും അറിയാനാവാതെ ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലായി. കല്‍പ്പറ്റയില്‍ ദീര്‍ഘദൂരയാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാറുള്ള പഴയ ബസ്റ്റാന്റിനുള്ളിലായിരുന്നു കെ എസ് ആര്‍ ടി സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

<strong>മായാവതിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി, കുടുംബകാര്യങ്ങളോ ഭർത്താക്കന്മാരോട് പെരുമാറുന്നതോ അറിയില്ല!</strong>മായാവതിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി, കുടുംബകാര്യങ്ങളോ ഭർത്താക്കന്മാരോട് പെരുമാറുന്നതോ അറിയില്ല!

ദീര്‍ഘദൂര ബസുകളുടെ സമയക്രമയങ്ങളറിയാന്‍ ഈ ഓഫീസ് ഏറെ ഉപകാരപ്രദമായിരുന്നു. ദീര്‍ഘദൂരബസുകള്‍ കല്‍പ്പറ്റയിലെത്തുമ്പോള്‍ ഈ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തായിരുന്നു യാത്ര തുടര്‍ന്നിരുന്നത്. എന്നാല്‍ യാതൊരുമുന്നറിയിപ്പുമില്ലാതെ ഈ ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ത്തലാക്കിയതെങ്കിലും വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കിയതാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

KSRTC

പഴയബസ്റ്റാന്റിനുള്ളില്‍ കെ എസ് ആര്‍ ടി സിക്ക് സൗജന്യമായി രണ്ട് മുറി അനുവദിച്ചിട്ടുണ്ട്. ഇതില്‍ താഴെയുള്ള മുറിയിലായിരുന്നു സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇതിനിടയില്‍ പുതിയ ബസ്റ്റാന്റിനുള്ളില്‍ റിസര്‍വേഷന്‍ സൗകര്യമടക്കം ഏര്‍പ്പെടുത്തി കെ എസ് ആര്‍ ടി സി ഓഫീസ് തുറന്നിരുന്നു. ഇത് തുറന്നതോടെയാണ് പഴയ ബസ്റ്റാന്റിലെ ഓഫീസ് പൂട്ടിയത്. എന്നാല്‍ കല്‍പ്പറ്റയിലെ ദീര്‍ഘദൂരയാത്രക്കാര്‍ ആദ്യം ബസ് എത്തുന്ന പഴയ ബസ്റ്റാന്റിനെയാണ് ആശ്രയിക്കുന്നത്.

രാത്രികാലങ്ങളിലും മറ്റും പുതിയ ബസ്റ്റാന്റിലേക്ക് ബസുകള്‍ പോകാറുമില്ല. കോഴിക്കോട്-തൃശ്ശൂര്‍ (നാടുകാണി വഴി) ഭാഗത്തേക്കുള്ള ദീര്‍ഘദൂര ആരംഭിക്കുന്നത് പഴയ ബസ്റ്റാന്റില്‍ നിന്നാണ്. ഇതുകൂടാതെ മേപ്പാടി, വടുവഞ്ചാല്‍ ഭാഗത്തേക്കുള്ള ബസുകള്‍ പുറപ്പെടുന്നതും ഇവിടെ നിന്നാണ്. സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കാതായതോടെ ബസുകളുടെ സമയം അന്വേഷിക്കാനോ, സമയം നിശ്ചയിക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്.

കെ എസ് ആര്‍ ടി സിക്ക് ഇത് വരുമാനനഷ്ടവുമുണ്ടാക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പല സ്വകാര്യബസുകളും അനധികൃതമായി സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തുകയാണെന്നും ആരോപണമുണ്ട്. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് 18 വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് ഇവിടുത്തെ ചുമതല നല്‍കിയാല്‍ പ്രശ്‌ന പരിഹാരമാകുമെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഉന്നതാധികാരികള്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസ് പുന:സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ത്ത് സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്രന്‍ അറിയിച്ചിട്ടുള്ളതായും അസോസിയേഷന്‍ പറയുന്നു.

Wayanad
English summary
KSRTC Station Master Office in Kalpetta is locked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X