വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ടിയു വീണ്ടും പ്രക്ഷോഭത്തിലേക്ക്; അധ്യാപക നിയമനാംഗീകാരത്തിനായി കലക്‌ട്രേറ്റ് ധര്‍ണ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അധ്യാപകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കേരള സ്‌കുള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ ജീവിതം ദുസഹമാക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയാണ് കെഎസ്ടിയു വീണ്ടും സമരമുഖത്തുള്ളത്. അധ്യാപക നിയമനാംഗീകാരം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണയും നടത്തി. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള അധ്യാപകര്‍ക്ക് വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്തുവരുന്നത്.

kstu

കെ എസ് ടി യു ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യുന്നു.

അധ്യാപക നിയമനത്തിനായി ഭാഷാ-വിഷയങ്ങളുടെ പി.എസ്.സി.ലിസ്റ്റുണ്ടായിട്ടും നിലവില്‍ താല്‍കാലിക നിയമനമാണ് നടക്കുന്നത്. കൂടാതെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്നും ശമ്പള പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ അത് മറന്നിരിക്കുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളെ ഇല്ലാതാക്കാനും ശ്രമം നടക്കുകയാണ്.

കുട്ടികളുടെ എണ്ണം കണക്കാക്കി തസ്തിക നിര്‍ണ്ണയവും ആവശ്യമായ അധ്യാപകരെയും നിയമിക്കുക, ഹയര്‍സെക്കന്ററിയില്‍ ഭാഷപഠിക്കാനുള്ള നിയന്ത്രണം എടുത്ത് കളയുക, വൈകല്ല്യ നിര്‍ണ്ണയ ക്യാമ്പില്‍ നിന്ന് തീവ്രപരിമിതിയുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുക എന്നിവയാണ് കെ എസ് ടി യു മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. കൂടാതെ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയം, നിയമനാംഗീകാരം,ജോലി സംരക്ഷണം,ശമ്പളം എന്നിവക്കായി നടപടി സ്വീകരിക്കുക, സര്‍വ്വീസിലുള്ളവരെ അധിക യോഗ്യതയായ കെ-ടെറ്റില്‍ നിന്നൊഴിവാക്കുക, പി.എസ്.സി.റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക എന്നിങ്ങനെയുള്ള മുഖ്യമായ ആവശ്യങ്ങളും കെ എസ് ടി യു മുന്നോട്ടുവെക്കുന്നു. ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ്, ടി.പി.അഫ്‌സത്ത്, സംസ്ഥാന മുന്‍ സെക്രട്ടറി കെ.അബ്ദുല്‍ കരീം, ജില്ലാ ട്രഷറര്‍ കെ.സിദ്ദീഖ്, സംസ്ഥാന സമിതി അംഗം ഇ.ടി.റിഷാദ്, പി.കെ.ജസ്‌ന, കെ.നസീര്‍, സി.കെ.ജാഫര്‍,കെ.എം.മുഹമ്മദ് റാഫി, പി.എം.ജൗഹര്‍, എം.അയ്യൂബ്, കെ.കെ.റഫീഖ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
kstu protestt and collectorate march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X