വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് കെ എസ് ടി യു നിവേദനം: ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതിയെന്ന് കെ ബി നസീമ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ വിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരവും വിജയശതമാനവും വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.തുടര്‍പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്ററി ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ ചേര്‍ന്നെന്ന് ഉറപ്പ് വരുത്തുക, ഗോത്ര വിഭാഗം കുട്ടികള്‍ക്കായി എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്ററി തുടര്‍പഠനത്തിന് സജ്ജരാക്കാന്‍ പ്രത്യേക കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ഏജന്‍സികളെ ഏകോപിപ്പിച്ച് സ്‌കൂളുകളിലെ ഭൗതിക-അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക,

കൊഴിഞ്ഞ്‌പോക്ക് തടയാനുള്ള പദ്ധതികളില്‍ കാര്യക്ഷമമായി മോണിറ്ററിംഗ് നടത്തുക, അധ്യാപക തസ്തികകളില്‍ സ്ഥിരം നിയമനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെ എസ് ടി യു നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. കെ.എസ്.ടി.യു.സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ്, ജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ എന്നിവരാണ് നിവേദനം നല്‍കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മായില്‍ പങ്കെടുത്തു.

news

ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വിജയശതമാനവും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കും. മോണിറ്ററിംഗ് കാര്യക്ഷമമാക്കും. എസ്.എസ്.എല്‍.സി വിജയ ശതമാനം സംസ്ഥാന തലത്തില്‍ പതിനാലാം സ്ഥാനമാണ് ജില്ലക്കുള്ളത്. ഇത് മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള നടപടികളുണ്ടാവുമെന്നും അവര്‍ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം പ്രൈമറി, സെക്കന്ററി വിഭാഗങ്ങളില്‍ ജില്ല ഏറെ പിന്നിലാണ്. ഇതിന് അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

Wayanad
English summary
KSTU raised an issue faced by education field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X