വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ-ടെറ്റ് അധിക യോഗ്യത: കെ എസ് ടിയു അവകാശപത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: സര്‍വ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെഎസ്ടിയു അവകാശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി. അലക്‌സാണ്ടര്‍ക്ക് കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ്, ജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ എന്നിവര്‍ അവകാശ പത്രിക നല്‍കി. നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, സര്‍വ്വീസിലുള്ളവരെ കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കുക,

ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ ശമ്പളം തുല്ല്യത വരുത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകരുടെ സര്‍വ്വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തുടങ്ങിയ 37 ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അവകാശപത്രിക സമര്‍പ്പിച്ചു.

news1

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കെ എസ് ടി യു. അധ്യാപക - ജീവനക്കാരുടെ ശമ്പള നടപടികള്‍ ആരംഭിക്കുക, ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷനും മറ്റാനുകൂല്ല്യങ്ങള്‍ക്കും പരിഗണിക്കുക, പി.എസ്.സി.റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുക, സമഗ്ര ശിക്ഷാ അഭിയാന്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുക,ക്ഷാമബത്ത കുടുശ്ശിക അനുവദിക്കുക, എന്നിവയാണ് കെ എസ് ടി യു മുന്നോട്ടുവെക്കുന്ന മറ്റ് ആവശ്യങ്ങള്‍.

Wayanad
English summary
kstu submitted a request to remove teachers from kdet over qualification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X