വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിയേറ്റ മേഖലയില്‍ വരള്‍ച്ചാ ലഘൂകരണത്തിന് 6.98 കോടി രൂപയുടെ പദ്ധതി; പരിഹാരവമാകുന്നത് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കുടിയേറ്റമേഖലയായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് 6.98 കോടി രൂപയുടെ പദ്ധതി. 5.82 കോടി രൂപ സര്‍ക്കാര്‍ വിഹിതവും, 44 ലക്ഷം രൂപ ജില്ലാപഞ്ചായത്തുമാണ് വകയിരുത്തിയിട്ടുള്ളത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13 ലക്ഷവും പൂതാടി ഗ്രാമപഞ്ചായത്തിന്റെ 8,77,500 രൂപയും പദ്ധതി നടത്തിപ്പിന് വിനിയോഗിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസാണ് നിര്‍വഹണ ഏജന്‍സി.

<strong>മഹാപ്രളയത്തിന് ഒരാണ്ട്; വീട്ടമ്മക്ക് സമ്മാനിച്ച പശുവിനെ കാണാന്‍ ഒരു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി, മാതൃകയായി ഡോണേറ്റ് എ കൗ പദ്ധതി!</strong>മഹാപ്രളയത്തിന് ഒരാണ്ട്; വീട്ടമ്മക്ക് സമ്മാനിച്ച പശുവിനെ കാണാന്‍ ഒരു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി, മാതൃകയായി ഡോണേറ്റ് എ കൗ പദ്ധതി!

10000 നാടന്‍ ഇനത്തില്‍പെട്ട രണ്ടു വര്‍ഷം പ്രായമായ വൃക്ഷതൈകള്‍ മൂന്നു വരികളിലായി വച്ചുപിടിപ്പിക്കുന്ന ഗ്രീന്‍ ബെല്‍റ്റ് പദ്ധതി, നീര്‍ച്ചാലുകളില്‍ 80 കിലോ മീറ്റര്‍ ദൂരത്തില്‍ ഓട നട്ടുപിടിപ്പിക്കുന്ന പദ്ധതി, ഈ വര്‍ഷം 120 കാവുകള്‍ സ്ഥാപിക്കുന്ന പദ്ധതി, ണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ സൂക്ഷ്മ മൂലകങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും 100 ഹെക്ടറില്‍ ആവരണവിളകൃഷി ചെയ്യുന്നതിനുള്ള സഹായം, അനുയോജ്യമായ കൃഷിയിടങ്ങളില്‍ റോഡിലൂടെ ഒഴുകുന്ന ജലം ശേഖരിക്കുന്നതിന് 1000 റോഡ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് കുഴികള്‍ നിര്‍മ്മിക്കുന്ന പദ്ധതി, ക്ഷീരമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 200 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് ഹെക്ടര്‍ ഒന്നിന് 20000 രൂപ നിരക്കില്‍ സബ്സിഡി നല്‍കുന്ന പദ്ധതി, എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ മൂന്നു കേന്ദ്രയുണിറ്റുകളും 15 ഉപയൂണിറ്റുകളും സ്ഥാപിച്ച് ജൈവ വള നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനം, വനത്തില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തിന്റെ വേഗത ക്രമപ്പെടുത്തുന്നതിനായി ജൈവ തടയണകളുടെ നിര്‍മ്മാണം, മണ്ണില്‍ ജലാംശം പിടിച്ചു നിര്‍ത്തുന്നതിനായി കര്‍ഷകരുടെ പുരയിടങ്ങളില്‍ ചകിരി കംബോസ്റ്റ് കുഴികളുടെ നിര്‍മ്മാണം, ലോഗ് വുഡ് ചെക്ക് ഡാം, തോടുകളുടെ പാര്‍ശ്വ സംരക്ഷണം, കോണ്‍ക്രീറ്റ് ചെക്ക് ഡാം, മണ്‍ഡാമുകള്‍, മഴമാപനികള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.

Pepper plant

കബനി നദിയിലേക്ക് നേരിട്ട് ഒഴുകിയെത്തുന്ന മാണിക്കാട് പുഴ, കടമാന്‍തോട്, മുദ്ദള്ളിത്തോട് എന്നിവ ടങ്ങളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥലങ്ങളും കന്നാരംപുഴയിലേക്ക് നീരൊഴുക്കുള്ള പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ സ്ഥലങ്ങളും ഉള്‍പ്പെടെ 15220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതി പ്രദേശം. മുളളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ മുഴുവനായും പൂതാടി പഞ്ചായത്തിലെ മൂന്ന് മുതല്‍ ആറ് വാര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടും. കൊളവള്ളി, കടമാന്‍തോട്, പന്നിക്കല്‍-പാക്കം എന്നീ മൂന്ന് ഉപനീര്‍ത്തടളും ഇവയെ 11 സൂക്ഷ്മ നീര്‍ത്തടങ്ങളായും ശാസ്ത്രീയമായി അതിര്‍ത്തി തിരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതി ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.

Wayanad
English summary
6.98 crore project for drought mitigation in the migrant sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X