വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി; ഉല്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഉറപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കമ്പളക്കാട് ബസ്റ്റാന്റിന് സമീപം പ്രവര്‍ത്തനം തുടങ്ങി. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക, സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരം വിപണി ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ ബസാറുകള്‍. ജില്ലയില്‍ ആദ്യമായാണ് കുടുംബശ്രീ ബസാര്‍ ആരംഭിക്കുന്നത്.

<strong>കള്ളിക്കാട് ബിജെപി മേഖല പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്; പത്തോളം വരുന്ന സംഘം വീട് അടിച്ചു തകർത്തു!</strong>കള്ളിക്കാട് ബിജെപി മേഖല പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്; പത്തോളം വരുന്ന സംഘം വീട് അടിച്ചു തകർത്തു!

വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും ബസാര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കുടുംബശ്രീ ആരംഭിച്ചുകഴിഞ്ഞു. പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് കുടുംബശ്രീ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി വിലക്കുറവില്‍ ഗുണ ഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്നതാണ്, രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. കുടുംബശ്രീ മൈക്രോ സംരംഭകത്വ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ബസാറില്‍ ലഭ്യമാകും.

Kudumbasree bazar

ജോയിന്റ് ലയബിലിറ്റി കാര്‍ഷിക ഗ്രൂപ്പുകളുടെ കൃഷി ഉല്പന്നങ്ങളും ലഭിക്കും. ഭാവിയില്‍ കുടുംബശ്രീ ബസാറുകളെ എക്സ്‌ക്ല്യൂസിവ് ഷോപ്പുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 800 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് കമ്പളക്കാട് കുടുംബശ്രീ ബസാര്‍ ഒരുക്കിയിരിക്കുന്നത്. ഉല്പന്നങ്ങളുടെ ഗുണമേന്മയും വിലക്കുറവുമാണ് കുടുംബശ്രീ ബസാറിന്റെ മറ്റൊരു പ്രത്യേകത. ബസാറിന്റെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തോടൊപ്പം ഗ്രാമീണ ഉത്പന്ന ങ്ങളുടെ ലഭ്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Kudumbasree bazar at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X