വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി പദ്ധതിയുമായി കുടുംബശ്രീ; ക്യാംപയിനിംഗിനായി ഞാറ്റുവേല അഗ്രിഫെസ്റ്റ് ചൊവ്വാഴ്ച മുതല്‍ കല്‍പ്പറ്റയില്‍, ജൂലൈ എട്ടിന് തരിശുഭൂമിയില്‍ കമ്പളനാട്ടിയും നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ. കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനും, വിപണിയില്‍ സമഗ്രമായ ഇടപെടല്‍ ലക്ഷ്യമിട്ടുമാണ് കുടുംബശ്രീ സമൃദ്ധി എന്ന പേരില്‍ ക്യാംപനിംഗുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ പി സാജിത വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

<strong>വയനാട് മഴമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; ജൂലൈ 11 മുതല്‍ 14 വരെ പ്രധാനപരിപാടികള്‍, ജൂണ്‍ 29ന് നടക്കുന്ന മഡ് ഫുട്‌ബോള്‍ മത്സരത്തോടെ 'സ്പ്ലാഷ് 2019'ന് തുടക്കമാവും </strong>വയനാട് മഴമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; ജൂലൈ 11 മുതല്‍ 14 വരെ പ്രധാനപരിപാടികള്‍, ജൂണ്‍ 29ന് നടക്കുന്ന മഡ് ഫുട്‌ബോള്‍ മത്സരത്തോടെ 'സ്പ്ലാഷ് 2019'ന് തുടക്കമാവും

പരമാവധി തരിശുഭൂമി കൃഷിയോഗ്യമാക്കുക, കൂടുതല്‍ ജെ എല്‍ ജികള്‍ (ജോയിന്റ് ലൈയബിലിറ്റി ഗ്രൂപ്പുകള്‍) രൂപീകരിക്കുക, ജൈവകൃഷി കൂടുതല്‍ വ്യാപിപ്പിക്കുക, കൃഷി അധിഷ്ഠിതമായ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ വിപണിയിലിറക്കുക, ബയോഫാര്‍മസി ഉല്പന്നങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുക തുടങ്ങിയവയെല്ലാം ഈ ക്യാംപയിനിംഗുകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നു.

Kudumbasree press meet

ഇതോടൊപ്പം തന്നെ യന്ത്രവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുക, പട്ടികവര്‍ഗ കുടുംബങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, പ്ലാന്റ് നഴ്‌സറികള്‍ സ്ഥാപിക്കുക, ഔഷധ സസ്യകൃഷി വ്യാപിപ്പിക്കുക, നെല്‍കൃഷി പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കുക, മൊബൈല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റലേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുക, മഴമറകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയും കുടുംബശ്രീയുടെ ലക്ഷ്യങ്ങളാണ്.

വയനാട്ടിലെ 26 സി ഡി എസുകളിലും മാതൃകാപരമായി കൃഷി ചെയ്തുവരുന്ന ജെ എല്‍ ജികള്‍ വഴിയാണ് ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറികള്‍ വിപണിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. ക്യാംപയിനിംഗിന്റെ ഭാഗമായി കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് ചൊവ്വാഴ്ച മുതല്‍ ഞാറ്റുവേല എന്ന പേരില്‍ കാര്‍ഷിക പ്രദര്‍ശനവും, വിപണനമേളയും സംഘടിപ്പിക്കുമെന്നും കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.

പാരമ്പര്യ വിത്തിനങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവക്കൊപ്പം ഊര്‍ജിത മത്സ്യകൃഷി പദ്ധതിയുടമായി ബന്ധപ്പെട്ട മത്സ്യപ്രദര്‍ശനവും മേളയിലുണ്ടാവും. ഞാറ്റുവേലയുടെ ഔദ്യോഗിക ഉദ്ഘാടനം 26ന് ബുധനാഴ്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യും. സമൃദ്ധി പദ്ധതിയുടെ ഭാഗമായി ജൂലൈ എട്ടിന് 26 സി ഡി എസുകളിലും പട്ടികവര്‍ഗ ജെ എല്‍ ജികളുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കമ്പളനാട്ടി നടത്തും.

ജൂലൈയില്‍ തന്നെ മഡ്ഫുട്‌ബോള്‍ മത്സരവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കും. ഓണാവധിക്കാലത്ത് ജില്ലയിലെ മുഴുവന്‍ ബാലസഭാംഗങ്ങളെയും പങ്കെടുപ്പിച്ച് കാര്‍ഷിക ക്വിസ് മത്സരവും നടത്തും. കുടുംബശ്രീ മുഖേന നട്ടുവളര്‍ത്തുന്ന പച്ചക്കറികള്‍ ഓണക്കാലത്ത് ശേഖരിച്ച് പ്രത്യേക ചന്ത സംഘടിപ്പിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി വി ആരതി, കെ പി ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Wayanad
English summary
Kudumbasree's samriti project in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X