Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതു ചരിത്രം സൃഷ്ടിച്ച് സിപിഎം; സംസ്ഥാനത്തെ ഏക വനിത ഏരിയ സെക്രട്ടറി വയനാട്ടില്‍

കല്‍പ്പറ്റ: സി.പി.എമ്മിനുള്ളില്‍ പുതുചരിത്രം സൃഷ്ടിച്ച് വയനാട് മീനങ്ങാടി ഏരിയാ കമ്മിറ്റി. പാര്‍ട്ടിയില്‍ സംസ്ഥാനത്തെ ആദ്യ ഏരിയ കമ്മിറ്റി സെക്രട്ടറിയായി വനിതയെ തെരഞ്ഞെടുത്താണ് പാര്‍്ട്ടി പുതു ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഏരിയ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ(54)യെയാണ് തെരഞ്ഞെടുത്തത്.
വയനാട് മീനങ്ങാടി ഏരിയ സെക്രട്ടറിയായാണ് ആദ്യമായി വനിത എത്തുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയാണ് കുഞ്ഞുമോളെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ഏരിയാകമ്മിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ചതാണ് മീനങ്ങാടി ഏരിയാ കമ്മിറ്റി.

നലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച് വരികയാണ് എന്‍.പി കുഞ്ഞുമോള്‍ 2001ല്‍ പാര്‍ട്ടി അംഗമായ ഇവര്‍ അമ്പലവയല്‍ ലോക്കല്‍കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ കുഞ്ഞുമോള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഇവര്‍. ഭര്‍ത്താവ് പൈലിക്കുഞ്ഞ് അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. മകന്‍ സജോണ്‍ കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. താലൂക്ക് ആശുപത്രി ജീവനക്കാരിയായ സൈവജയാണ് മകള്‍.

26

കര്‍ഷകനാണ് ഭര്‍ത്താവ് പൈലികുഞ്ഞ്. അദ്ദേഹത്തെ കാര്‍ഷികവൃത്തിയില്‍ സഹായിച്ചതിന് ശേഷം കിട്ടുന്ന സമയം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് തന്റെ പതിവെന്നാണ് കുഞ്ഞുമോള്‍ പറയുന്നത്. കുറഞ്ഞ ഏരിയ കമ്മിറ്റികള്‍ മാത്രമുള്ള വയനാട്ടില്‍ നിന്ന് സെക്രട്ടറിസ്ഥാനത്ത് എത്തുകയെന്നത് പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുഞ്ഞുമോള്‍ കൂട്ടിചേര്‍ത്തു.

21-ാം വയസിലാണ് കുഞ്ഞുമോള്‍ പാര്‍ട്ടിയില്‍ചേര്‍ന്നത്. പിന്നീട് ഇപ്പോള്‍ പാര്‍ട്ടിയുടെ ചരിത്ത്രതിന്റെ ഭാഗമായതും സന്തോഷം പകരുന്നുവെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും കുഞ്ഞുമോള്‍ പറയുന്നു. കുഞ്ഞുമോള്‍ക്ക് അഭിവാദ്യങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
സിപിഎമ്മിന്റെ 23ആമത് പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രം സ്യഷ്ടിക്കുന്നു കേരളത്തില്‍

പാര്‍ട്ടി ഏരിയ കമ്മിറ്റി സിക്രട്ടറിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കുഞ്ഞുമോളെ ഐക്യകണ്‌ഠേന സിക്രട്ടറിയായി തിരഞ്ഞെടുത്തുവെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ പികെ ശ്രീമതി ടീച്ചര്‍ ഫെസ്ബുക്കില്‍ കുറിച്ചു. കുഞ്ഞുമോളുടെ ഫോട്ടോയും പങ്കുവെച്ചായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+