വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; അടുത്തവര്‍ഷം തുറന്നുകൊടുത്തേക്കും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാടിന്റെ ടൂറിസംഭൂപടത്തില്‍ മറ്റൊരു പൊന്‍തൂലല്‍ കൂടി. മ്യൂസിയം വകുപ്പിന് കീഴില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മ്മിച്ച് വരുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ മ്യൂസിയത്തിന്റെ 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നു.

<strong>രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടിലും മെഷീന്‍!!</strong>രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടിലും മെഷീന്‍!!

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ് ലിമിറ്റഡാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ചിറയുടെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലാ ജോലികളും പൂര്‍ത്തികരിച്ച് 2019-20 ഓട് കൂടി പൊതുജനങ്ങള്‍ക്ക് മ്യൂസിയം തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവും പറയുന്നു.

kunkichiramuseum-

അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണപ്രവൃത്തികളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. കെ.എസ്.ഇ.ബി മുഖേനെ വൈദ്യുതി ലഭ്യമാകുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ തുടങ്ങിയവ സ്ഥാപിച്ചുകഴിഞ്ഞു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മ്മാണം ഇതിനകം തന്നെ പൂര്‍ത്തിയായിരുന്നു. ചിറയുടെ സംരക്ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലെത്തി കഴിഞ്ഞു. നിലവില്‍ ഒരു സൂപ്പറ്വൈസറി ഉദ്യോഗസ്ഥന്‍, നാല് ഗാര്‍ഡനര്‍മാര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം ആറ് ജീവനക്കാരാണ് കുങ്കിച്ചിറയിലുള്ളത്.

മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്ന ചുമതല നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണുള്ളത്. മ്യൂസിയത്തിന് മുന്നിലെ ചിറ നവീകരണം നടത്തി കുങ്കിയമ്മയുടെ പ്രതീകാത്മകമായ പ്രതിമ ചിറയില്‍ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനിക രീതിയിലുള്ള ശുചീകരണ മുറികളും സജ്ജമാക്കിയിട്ടുണ്ട്.

സുല്‍ത്താന്‍ബത്തേരി താലൂക്കിലെ അമ്പലവയലിലാണ് നിലവില്‍ വയനാട്ടിലെ ഏക ഹെറിറ്റേജ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. 2017-18 സാമ്പത്തികമ്യൂസിയത്തില്‍ ഈ ഹെറിറ്റേജ് മ്യൂസിയത്തില്‍ 1,01,839 പേര്‍ എത്തിയതാണ് ഔദ്യോഗിക കണക്ക്. കുങ്കിച്ചിറയോട് അനുബന്ധിച്ച് പൈതൃക മ്യൂസിയം വരുന്നതോടെ വയനാടിന്റെ വിനോദസഞ്ചാര മേഖക്കും ചരിത്രപഠിതാക്കള്‍ക്കും പുതിയ പ്രതീക്ഷയാവുകയാണ്.

Wayanad
English summary
kunkichira herritage museum construction to the last stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X