വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോപ്‌വെ എന്ന ആശയത്തിന് വീണ്ടും ചിറക് മുളക്കുന്നു; ലക്കിടി മുതല്‍ അടിവാരം വരെ റോ പ്‌വെ, പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഇപി ജയരാജന്റെ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ചുരം യാത്രാ ഒഴിവാക്കിക്കൊണ്ടുള്ള റോപ്‌വെ എന്ന ആശയത്തിന് വീണ്ടും ചിറക് മുളക്കുന്നു. ലക്കിടി മുതല്‍ അടിവാരം വരെ റോ പ്‌വെ സ്ഥാപിക്കുന്നതിന് വയനാട് ജില്ല പ്രത്യേകം മുന്‍കൈയ്യെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ഇ പി ജയരാജന്‍. ജില്ലാ ആസൂത്രണഭവനിലെ എപിജെ ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ചെറുതോണി പൈനാവില്‍ നിന്നും തൊടുപുഴക്കു പോകുന്ന ദേശീയ പാതയില്‍ ഒറ്റയാന്‍ ഇറങ്ങി!!! രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്</strong>ചെറുതോണി പൈനാവില്‍ നിന്നും തൊടുപുഴക്കു പോകുന്ന ദേശീയ പാതയില്‍ ഒറ്റയാന്‍ ഇറങ്ങി!!! രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാര മാര്‍ഗം ഒരുക്കിയാല്‍ സന്ദര്‍ശകരുടെ പ്രധാനകേന്ദ്രമാ യി ജില്ല മാറുമെന്നും അദ്ദേഹം പറഞ്ഞു. വാര്യാട് വ്യവസായ പാര്‍ക്കിനോടനുബന്ധിച്ച് നൂറേക്കര്‍ സ്ഥലം കണ്ടെത്തി കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയാക്കി മാറ്റി പ്രത്യേക കാപ്പികൃഷി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ പോലും പ്രാധാന്യം ഏറെയുണ്ട്.

EP Jayarajan

വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതോടെ കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക വിളകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ വികസന രേഖക്ക് സാധിക്കണം. കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളായിരുന്ന നെല്ല്, കാപ്പി, കുരുമുളക്, അടക്ക കൃഷികളുടെ പുനരുജ്ജീവനത്തിന് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ സംഘങ്ങള്‍ വഴി പശുക്കളെ വിതരണം ചെയ്യുന്ന നടപടിയാണ് മറ്റൊന്ന്. മൃഗസംരക്ഷണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാല്‍ ഉല്പാദനത്തില്‍ വര്‍ധനവ് ഉണ്ടാക്കാനുമാണ് ലക്ഷ്യമിടുന്നത്. ബോയ്സ് ടൗണ്‍ മുതല്‍ വിമാനത്താവളം വരെ നാല്‌വരി പാത നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായായാല്‍ വികസനത്തിന് മറ്റൊരു പുതിയ വാതിലുകള്‍ കൂടി തുറക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പദ്ധതി രേഖ പ്രകാശനം ചെയ്തു.

Wayanad
English summary
Lakkidi ropway in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X