• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

തൊവരിമല ഭൂമിയിൽ ഭൂസമരസമിതി അവകാശം സ്ഥാപിച്ചു: നൂറ് കണക്കിന് ഭൂരഹിത കുടുംബങ്ങൾ സമരത്തിൽ

  • By Desk

സുൽത്താൻ ബത്തേരി: വയനാട്ടിൽ അതിശക്തമായ ഭൂസമരം വീണ്ടും. സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി സമരമാരംഭിച്ചത്.

ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉടൻ നിയമനിർമ്മാണം നടത്തുക, തോട്ടം തൊഴിലാളികൾക്കും ആദിവാസികളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം ക്കുറിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ വയനാട്... ചെക്ക് വിളിക്കാൻ സുനീറും തുഷാറും.. എന്തും സംഭവിക്കാം!

തൊവരിമലയിൽ 1970 ൽ അച്ചുത മേനോൻ സർക്കാർ നിയമനിർമ്മാണം നടത്തി ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്നും തിരിച്ചുപിടിച്ച നൂറിൽ പരം ഹെക്ടർ വരുന്ന മിച്ചഭൂമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഭൂസമരമാരംഭിച്ചത്. സിപിഐ (എംഎൽ) റെഡ് സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാൻ സഭ യുടേയും ആദിവാസി ഭാരത് മഹാസഭ (ABM) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിന് സി പി ഐ എം എൽ റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗവും എ ഐ കെ കെ എസ് സംസ്ഥാന സെക്രട്ടറിയുമായ എം പി കുഞ്ഞിക്കണാരൻ, സി പി ഐ എം എൽ റെഡ്സ്റ്റാർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട് ഭൂസമരസമിതി നേതാക്കളായ കെ വെളിയൻ, ബിനു ജോൺ പനമരം, ജാനകി വി, ഒണ്ടൻ മാടക്കര, രാമൻ അടുവാടി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

തൊവരിമലയുടെ ചരിത്ര പ്രാധാന്യം : സമരസമിതിയുടെ പ്രസ്താവന

സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി പഞ്ചായത്തിലാണ് എടക്കൽ ഗുഹയിൽ നിന്നും വെറും 4 കി.മിറ്റർ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു പോലും വയനാടൻ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമലയെന്ന് തെളിവുകൾ നിരത്തി ചരിത്ര ഗവേഷകർ വിലയിരുത്തുന്നു. തൊവരിമലയിൽ അങ്ങിങ്ങായി കാണുന്ന കൂറ്റൻ പാറകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാ ചിത്രങ്ങൾ ഇപ്പൊഴും നിലനില്ക്കുന്നു.

എടക്കൽ ഗുഹാ ചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലർത്തുന്നതുമായ ശിലാ ചിത്രങ്ങളാണ് ഇവ. പാറകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക ചതുരങ്ങളും ചിഹ്നങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെ നിലകൊള്ളുന്നു.അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജ വംശത്തിന്റെ പിടിയിലാവുകയും കൊളോണിയൽ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി തോട്ടങ്ങൾ വിദേശതോട്ടം കമ്പനികൾ തോട്ടങ്ങൾ സ്ഥാപിക്കുന്നത്.

തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി വിദേശ കമ്പനി വിറക് തോട്ടമായി മാറ്റിനിർ ത്തിയതായിരുന്നു. 1970 അച്ചുതമേനോൻ സർക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉൾപ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലയിൽ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെടുക്കുന്നത്. ഇങ്ങനെ ബത്തേരി ,വൈത്തിരി താലൂക്കുകളിലായി സർക്കാർ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കർ വരുന്ന മിച്ചഭുമിയിൽ ഒരു സെൻറ് ഭൂമി പോലും വിതരണം ചെയ്യാൻ ഒരു സർക്കാറും ഇതേ വരെ തയ്യാറായില്ല.

സർക്കാർ ഈ ഭുമി കസ്റ്റോഡിയനായി വനംവകുപ്പിനെ ഏല്പിച്ചെങ്കിലും വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികൾക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങൾക്കും 20 ശതമാനം ഭുമി വികസന പ്രവർത്തനങ്ങൾക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സർക്കാർ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നൽകാമെന്നിരിക്കെ, ജില്ലയിലെ 17% ത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും ഈ വയനാടൻ അടിസ്ഥാനകാർഷിക ജനവിഭാഗങ്ങൾ കോളനികളി കളിൽ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോൾ പോലും ഭൂവിതരണത്തിന് സർക്കാർ ഇത് വരെയായിട്ടും തയ്യാറായില്ല.

കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസൺ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കയാണ് പിണറായി സർക്കാറും ഹാരിസൺ മാനേജ്മെന്റും' ലാന്റ് ട്രൈബ്യൂണൽ ഇതിന് കൂട്ട് നിൽക്കുയാണ് ' ഈ ഭൂമി അന്ന് ഏറ്റെടുത്തത് മുതൽ കോടതിയിൽ പോയ ഹാരിസൺ മാനേജ്മെന്റിനെതിരെ പല കേസ്സുകളിലും വാദിക്കാൻ പോലും സർക്കാർ തയാറായില്ല.

സർക്കാർ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ റിപ്പോർട്ടുകളിൽ നിന്നും വെളിപ്പെടുന്നത്. ഹാരിസൺ കേരളത്തിലെ 7 ജില്ലകളിലായി ഒരു ലക്ഷത്തിൽപരം ഏക്കർ ഭൂമി കൈവശം വെച്ചു കൊണ്ടിരിക്കുന്നതു് വ്യാജരേഖകളുടെ പിൻബലത്തിലാണന്നാണ്. 'നിയമപരമായും ഭരണഘടനാപരമായും ഒര് സെന്റ് ഭൂമി പോലും കൈവശം വെക്കാൻ അവകാശമില്ലാത്ത ആറ് കമ്പികൾ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നതു് 'മാറി മാറി വന്ന ഒരു സർക്കാറും നിയമനിർമ്മാണം നടത്തിക്കൊണ്ട് 1947ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടപ്രകാരം കേരള സർക്കാറിൽ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭുമി തിരിച്ച് പിടിക്കാൻ തയാറാവുന്നില്ല.

മണ്ണിന്റെ മക്കളായ ദലിത്-ആദിവാസി ജനവിഭാങ്ങൾ ദരിദ്ര- ഭൂരഹിത കർഷകർ, കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളി വിഭാഗങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന കർഷക വിഭാഗങ്ങളും മരിച്ചാൽ ശവമടക്കാൻ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി - പട്ടികവർഗ്ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് സർക്കാർ കുത്തകകൾ നിയമ വിരുദ്ധമായി കയ്യടക്കിയ ഭൂമി സംരക്ഷിക്കാൻ ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഇവർ പ്രസ്താവനയിൽ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad

English summary
Land strike at Wayanad Thovarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more