വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്: സംസ്ഥാനത്ത് കുടിയിറങ്ങേണ്ടത് 894 കുടുംബങ്ങള്‍, വയനാട്ടിലെ സമരകേന്ദ്രങ്ങള്‍ ആശങ്കയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വനാവകാശ നിയമം പ്രകാരം സമരത്തിന്റെ ഭാഗമായും അല്ലാതെയും വനങ്ങളില്‍ കഴിയുന്ന ആദിവാസികളുള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആദിവാസികുടുംബങ്ങള്‍ ആശങ്കയില്‍. സംസ്ഥാനത്താകെ 894 കുടുംബങ്ങള്‍ ഇത്തരത്തില്‍ വനത്തിന് പുറത്തേക്ക് വരേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

<strong><br> വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യം; തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്നു</strong>
വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യം; തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്നു

ഇരുളം വില്ലേജില്‍ ബത്തേരി-പുല്‍പ്പള്ളി പാതയോടു ചീയമ്പത്തും, മൂന്നാനക്കുഴിയിലും രണ്ട് ഭൂസമര കേന്ദ്രങ്ങളുണ്ട്. 2012 മെയ്, ജൂണ്‍ മാസങ്ങളിലായാണ് സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചില്‍പ്പെടുന്ന ഈ സ്ഥലങ്ങള്‍ കയ്യേറി സമരം ആരംഭിച്ചത്. പിന്നീട് ഈ സ്ഥലത്ത് കുടുംബങ്ങള്‍ സ്ഥിരതാമസമാക്കുകയായിരുന്നു. മൂന്നാനക്കുഴിയില്‍ 24 ആദിവാസി കുടുംബങ്ങളാണ് സമരം നടത്തുന്നത്.

Wayanad

പണിയ-21, കാട്ടുനായ്ക്ക-രണ്ട്, ഊരാളിക്കുറുമ-ഒന്ന് എന്നിങ്ങനെയാണ് കുടുംബങ്ങളുടെ എണ്ണം. ചീയമ്പം സമരകേന്ദ്രത്തില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളില്‍നിന്നായി 200 ആദിവാസി കുടുംബങ്ങളുണ്ട്. കൈവശഭൂമികളില്‍ ഇന്ന് വിവിധ കൃഷി നടത്തി കാര്‍ഷികഭൂമിയായി സമരക്കാര്‍ മാറ്റിയിട്ടുണ്ട്. വയനാട്ടില്‍ തന്നെ സൗത്ത് വയനാട്, നോര്‍ത്ത് വയനാട് വനം ഡിവിഷനുകളിലായി വേറെയും സമരകേന്ദ്രങ്ങളുണ്ട്.

നോര്‍ത്ത് വയനാട് ഡിവിഷനില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ 33 കേന്ദ്രങ്ങളിലാണ് ഭൂസമരം. കൈവശം വയ്ക്കുന്ന ഭൂമിതന്നെ സമീപഭാവിയില്‍ പതിച്ചുകിട്ടുമെന്നാണ് വനം കൈയേറ്റത്തിനു പ്രേരണ നല്‍കിയ എ കെ എസ് അടക്കമുള്ള ആദിവാസി സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കോടതി വിധി ഇവരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. സംസ്ഥാനത്താകെ 894 കുടുംബങ്ങളാണ് കോടതി ഉത്തരവ് പ്രകാരം ദുരിതം അനുഭവിക്കേണ്ടി വരിക.

കോടതിയില്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത് സംരക്ഷിത വനങ്ങളില്‍ കുടില്‍ കെട്ടിക്കഴിയുന്നവരെ ഉള്‍പ്പെടെ പുറത്താക്കണമെന്നാണ്. 2006 ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. വനത്തില്‍ ജീവിക്കുന്നവരെ ജൂലൈ 27ന് മുന്‍പ് ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. എന്തിരുന്നാലും ഈ ഉത്തരവോടെ വയനാട്ടിലെയടക്കം നിരവധി ആദിവാസി കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

Wayanad
English summary
Land strike in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X