Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിൽ പുതു ചരിത്രമായി ലസിതം; വേദിയില്‍ ആടിത്തിമര്‍ത്തത് 700-ഓളം കുട്ടികള്‍

കല്‍പ്പറ്റ: വയനാടിന് പുതിയ ചരിത്രമെഴുതി കുടുംബശ്രീ ലസിതം പരിപാടി. ജില്ലയില്‍ ആദ്യമായാണ് ഒരേവേദിയില്‍ ഇത്രയും കുട്ടികളില്‍ ഇന്ത്യന്‍ കലാരൂപങ്ങളില്‍ പരിശീലനം സിദ്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചത്. രാജ്യത്തിനകത്തം പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോര്‍ത്ത് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് കുടുംബശ്രീ മിഷന്‍ ലസിതം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

ഭരതനാട്യത്തില്‍ ദീപ്തി പാറോല്‍, മോഹിനിയാട്ടത്തില്‍ അനിമ വി പി,ഒഡീസി നൃത്തത്തില്‍ ഉത്തര അന്തര്‍ജനം,കഥകളിയില്‍ ജയദേവ വര്‍മ്മ, തൊല്‍പ്പാവക്കൂത്തില്‍ വിശ്വനാഥ പുലവര്‍, യോഗയില്‍ ഹരി പ്രസാദ് വര്‍മ്മ, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ശ്രുതി ബോഡേ, കര്‍ണാടിക് സംഗീതത്തില്‍ വിവേക് മൂഴിക്കുളം, മ്യൂറല്‍ പെയിന്റിംഗില്‍ കെ ആര്‍ ബാബു,കളരിപ്പയറ്റില്‍ വല്ലഭട്ട കളരി എന്നിവരായിരുന്നു ക്ലാസുകളെടുത്തത്. പട്ടികവര്‍ഗ്ഗ മേഖലയിലെ 352 കുട്ടികളുടക്കമുള്ള 700 ഓളം കുടുംബശ്രീ ബാലസഭ കുട്ടികളായിരുന്നു അഞ്ച് ദിവസത്തെ പരിശീലനക്കളരിയില്‍ പങ്കെടുത്തത്.

Lasitham

700 കുട്ടികള്‍ക്ക് 5 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കിയത്. 350 പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്ക് മാത്രമായി കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും 350 ജനറല്‍ കുട്ടികള്‍ക്ക് ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പരിശീലനം നല്‍കിയത്. ഒരോ ദിവസവും വൈകുന്നേരം പ്രമുഖകലാകരന്‍മാര്‍മാരുടെ നേതൃത്വത്തില്‍ കഥകളി, ചാക്യാര്‍ക്കൂത്ത്, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

അരങ്ങേറ്റ ദിവസം രെവന്നാസ് സംഘത്തിന്റെ നേതൃത്വത്തില്‍ കംസാലിയുടെ അവതരണവും നടന്നു. സംസ്ഥാന ദേശീയ മത്സര വേദികളില്‍ ജില്ലയിലെ കുട്ടികളുടെ നിലവാരമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കുക, സൗജന്യമായി ഇന്ത്യന്‍ കലകളില്‍ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് കുടുംബശ്രീ ലസിതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+