Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് വാഹനം കാണുമ്പോള്‍ ഓടിയൊളിച്ച വന്യമൃഗങ്ങള്‍ ഇപ്പോള്‍ സന്തോഷത്തോടെ അടുത്തേക്ക് വരുന്നു: ഇപി

വയനാട്: വന്യമൃഗങ്ങള്‍ക്ക് വാഹനങ്ങള്‍ കാണുമ്പോള്‍ ഇപ്പോള്‍ സന്തോഷമാണെന്ന് എല്‍ ഡി എഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇ പി ജയരാജന്‍. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കര്‍ണാടകയുടെ നിലപാടില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ആധുനിക വാഹനങ്ങള്‍ ശബ്ദ മലിനീകരണമില്ലാത്തവയാണ് എന്നും അതുകൊണ്ട് തന്നെ വനമേഖലകളില്‍ മൃഗങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാത 766ല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹൊള്ളയിലേക്ക് ആണ് ക്ഷീരകര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രിയാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ep jayarajan

മുന്‍പ് വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഓടിയൊളിക്കുമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ സന്തോഷത്തോടെ വന്യമൃഗങ്ങള്‍ വാഹനങ്ങളുടെ അടുത്തേക്ക് വരികയാണ് എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന വിഷയം ഇടത് മുന്നണി യോഗം ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യും എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയം കര്‍ണാടകയുമായി ചര്‍ച്ച ചെയ്യേണ്ടതിന്റെയും കോടതിയില്‍ ഇടപെടേണ്ടതിന്റെയും കാര്യങ്ങള്‍ എല്‍ ഡി എഫ് പരിശോധിക്കും. അതേസമയം വയനാടിന്റെ ഒരു വികസന കാര്യത്തിലും എം പിയായ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാത്രിയാത്ര നിരോധന വിഷയത്തില്‍ ദേശീയ നേതാവായ രാഹുല്‍ ഗാന്ധിക്ക് ഏറെ സമ്മര്‍ദങ്ങള്‍ ചെലുത്താനാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ നിഷേധാത്മക നിലപാടാണ് ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ബി ജെ പി വിരുദ്ധ തരംഗം മൂലമാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. തെലങ്കാനയില്‍ ബി ജെ പിയെ അല്ല ബി ജെ പിക്കെതിരെ പോരാടുന്നവരെയാണ് കോണ്‍ഗ്രസ് തോല്‍പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത് എന്നും അതില്‍ തങ്ങള്‍ ഇടപെടാനില്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+