വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ എല്‍ഡിഎഫ് പ്രചരണം തുടരുന്നു; തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു; മണ്ഡലത്തില്‍ വിസിറ്റിംങ്ങ് എംപിമാര്‍ വേണ്ടന്ന് എം വി ശ്രേയാംസ് കുമാര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് പ്രചരണം തുടരുന്നു. വിവിധ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി രൂപീകരണയോഗത്തില്‍ പങ്കെടുത്തു. മണ്ഡലത്തില്‍ ഇനി വിസിറ്റിംഗ് എം പിമാരെ ജയിപ്പിക്കരുതെന്ന് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

<strong><br> ചാലക്കുടിയിലെ അഞ്ചു വര്‍ഷത്തെ 'വികസനം' പറഞ്ഞ് വോട്ടുതേടി ഇന്നസെന്റ്; ചാലക്കുടിയുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വന്‍ കുതിച്ച് ചാട്ടം ഉണ്ടായെന്ന് താരം</strong>
ചാലക്കുടിയിലെ അഞ്ചു വര്‍ഷത്തെ 'വികസനം' പറഞ്ഞ് വോട്ടുതേടി ഇന്നസെന്റ്; ചാലക്കുടിയുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വന്‍ കുതിച്ച് ചാട്ടം ഉണ്ടായെന്ന് താരം

രാജ്യത്ത് പതിനൊന്നായിരത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്തുകഴിഞ്ഞു.രാജ്യത്തെ കാര്‍ഷിക വിളയിടിവ് ചര്‍ച്ചയാകുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്ന ജനങ്ങളുടെ ജീവിത നിലവാരവും,സാമ്പത്തിക കണക്കുകളും തെറ്റാണെന്നുളള കൃത്യമായ റിപ്പോര്‍ട്ടുകളും പുറത്ത് വിട്ടു കഴിഞ്ഞു. വയനാടിന് എം പി സ്ഥാനം അലംങ്കരിക്കാന്‍ ആരുടെയും ആവശ്യമില്ലെന്നും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ നിന്ന് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LDF office

അതേസമയം, രാജ്യത്ത് ഇടതുമുന്നണിക്ക് പ്രാധാന്യമുളള സര്‍ക്കാര്‍ വരുന്നതാണ് നല്ലതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സാധാരണക്കാരെയും,കൃഷിക്കാരെയും പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നതിന്റെ ദുരിതങ്ങളാണ് ഇന്ന് ജനങ്ങള്‍ അനുവഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഇതിനായി എല്‍ ഡി എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് പരി ശോധിക്കാനുളള കോടിക്കണക്കിന് വോട്ടര്‍മാരുടെ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. ഒരു വശത്ത് മോദിയും മറുവശത്ത് രാജ്യത്താകമാനമുളള ജനങ്ങളും എന്നതാണ് ഇപ്പോഴുത്തെ അവസ്ഥ. അധികാരത്തില്‍ എത്തിയ ശേഷം നടന്ന ഒരു പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടില്ല.

മിക്ക സംസ്ഥാനങ്ങളിലെയും ഭരണം നഷ്ട്ടമാകുകയും ചെയ്തു. 23 രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നിന്നാണ് ബി ജെ പി യുടെ വര്‍ഗീയ,കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്. ഇടതു മുന്നണിയുടെ പാര്‍ലമെന്റിലെ ശക്തി വര്‍ദ്ദിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. എം വേലായുധന്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
LDF election campaign in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X