വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ആയുധമാക്കാന്‍ എല്‍ഡിഎഫ്; 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?', ഒരു ലക്ഷം പേര്‍ ലഘുലേഖാ വിതരണം നടത്തും, മുഖ്യമന്ത്രി വ്യാഴാഴ്ച വയനാടിൽ...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ? എന്ന പേരില്‍ ലഘുലേഖയുമായി ഏപ്രില്‍ 14 ാം തീയതി രാവിലെ 8 മണി മുതല്‍ 11 മണി വരെ 15,000 സ്‌ക്വാഡുകള്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ വീടുകളും കടകളും സന്ദര്‍ശിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 10 ചോദ്യങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം.

<strong>100വയസ്സിന് മുകളിലുള്ളവരും വോട്ട്‌ചെയ്യാനെത്തും, മലപ്പുറം ജില്ലയില്‍ നൂറു വയസ്സിനു മുകളിലുള്ള 148വോട്ടര്‍മാര്‍</strong>100വയസ്സിന് മുകളിലുള്ളവരും വോട്ട്‌ചെയ്യാനെത്തും, മലപ്പുറം ജില്ലയില്‍ നൂറു വയസ്സിനു മുകളിലുള്ള 148വോട്ടര്‍മാര്‍

ഈ മെഗാ സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളുമുള്‍പ്പെടെ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും നോമിനേഷനും ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ എന്‍ഡിഎ ഏറ്റവും ദുര്‍ബലമായ കേന്ദ്രത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തിനെതിരെ ഒന്നും സംസാരിക്കില്ലെന്ന് പറയുന്നത് കാപട്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

LDF

വരും ദിവസങ്ങളില്‍ പ്രചരണം ശക്തമാക്കാന്‍ തന്നെയാണ് എല്‍ ഡി എഫിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ പ്രചരണത്തിനായി നിരവധി ദേശീയ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചരണം നടത്തും. സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ പരിപാടികളില്‍ ഇതിനകം തന്നെ പങ്കെടുത്തുകഴിഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് റാലി രാവിലെ 10 മണിക്ക് കല്‍പറ്റയില്‍ നടക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനകം സ്ഥാനാര്‍ത്ഥി നേരിട്ട് നാല് ലക്ഷത്തിലധികം വോട്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സ്‌ക്വാഡുകള്‍ മൂന്ന് ഘട്ടം ഭവന സന്ദര്‍ശനവും പൂര്‍ത്തിയാക്കി.

ഇന്നത്തെ ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവും പ്രസക്തമായ വിഷയങ്ങളാണ് എല്‍ഡിഎഫ് വയനാട്ടിലും പ്രചാരണ വിഷയമാക്കുന്നത്. വയനാട്ടില്‍ യുഡിഎഫ് യുപിഎ ഭരണകാലങ്ങളില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. എന്നാല്‍ ആ നയം ഉപേക്ഷിക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറല്ല. മോദി ഭരണം കൂടുതല്‍ തകര്‍ത്തെറിഞ്ഞ കര്‍ഷകരെ രക്ഷപ്പെടുത്താന്‍ കാര്യമായൊന്നും അവരുടെ കയ്യിലില്ല.

ഈ സാഹചര്യത്തില്‍ ഇവരുടെ കര്‍ഷക, ജന വിരുദ്ധ നയ സമീപനങ്ങള്‍ തുറന്നു കാണിക്കുന്നതിന് വേണ്ടി വിപുലമായ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് വയനാട് മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംദിവസങ്ങളില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി, മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, വി.എസ് സുനില്‍ കുമാര്‍, എം.എം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ജില്ലയിലെത്തി പ്രചരണം നടത്തുമെന്നും സത്യന്‍ മൊകേരി, പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പറഞ്ഞു.



ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
LDF election campaign in Wayanad; Chief Minister will reach thursday at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X