Get Updates
Get notified of breaking news, exclusive insights, and must-see stories!

പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് നഷ്ടമായി; പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

പടിഞ്ഞാറത്തറ: മുട്ടില്‍ ഗ്രാമപഞ്ചായത്തിന് പിന്നാലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും എല്‍ ഡി എഫിന് നഷ്ടമായി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് രണ്ടരവര്‍ഷക്കാലമായി തുടര്‍ന്ന എല്‍ ഡി എഫിന് പഞ്ചായത്തിന്റെ ഭരണം അവസാനിച്ചത്. അവിശ്വാസപ്രമേയ ചര്‍ച്ച സി പി എമ്മും ബി ജെ പിയും ബഹിഷ്‌ക്കരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ജി സജീഷിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് ഒമ്പത് വോട്ടുകള്‍ നേടി പാസായത്. പരാജയം മുന്നില്‍ കണ്ടതോടെ സി പി എം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. എല്‍ ഡി എഫ് പക്ഷത്തുണ്ടായിരുന്ന വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി യു ഡി എഫിന് അനുകൂലമായി വോട്ടുചെയ്തു. മുസ്ലീംലീഗിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും, മുന്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി നൗഷാദുമാണ് യു ഡി എഫിനായി വോട്ട് ചെയ്തത്.

Padinjarethara Panchayath

സി പി എമ്മിന് അഞ്ചും, സി പി ഐക്ക് ഒന്നും, ബി ജെ പിയുടെ ഒരു മെമ്പറുമാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതിയിലെ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം പി നൗഷാദാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസില്‍ യു ഡി എഫിലെ ഏഴ് അംഗങ്ങളും ഒപ്പിട്ടുനല്‍കിയിരുന്നു. യു ഡി എഫിലെ ഹാരിസ് കണ്ടിയന്‍, നസീമ പൊന്നാണ്ടി, ജോസഫ് പുല്ലുമാരിയില്‍, സി ഇ ഹാരിസ്, അമ്മദ് കരിയാടന്‍, എ കെ ബാബു, ബുഷ്‌റ ഉസ്മാന്‍, ആസ്യ ചേരാപുരം എന്നിവരാണ് യു ഡി എഫിന് വേണ്ടി വോട്ടുചെയ്തത്.

റിട്ടേണിംഗ് ഓഫീസര്‍ കല്‍പ്പറ്റ ബി ഡി ഒ കെ സരുണ്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ധാരണപ്രകാരം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം പി നൗഷാദിന് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതാണ് അദ്ദേഹത്തെ അവിശ്വാസപ്രമേയം നല്‍കാന്‍ പ്രേരിപ്പിച്ചത്. ഇതിനെ യു ഡി എഫ് പിന്തുണക്കുകയായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് നൗഷാദ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ എല്‍ ഡി എഫ് ഭരണത്തിന്റെ പേരായ്മയാണ് അവിശ്വാസത്തിന് പിന്നിലെന്നാണ് യു ഡി എഫ് വാദം. പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകപക്ഷീയമായ നിലപാടുകളിലും പ്രവര്‍ത്തികളിലും പ്രതിഷേധിച്ചാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് യു ഡി എഫ് പറയുന്നു.

പഞ്ചായത്ത് നിയമങ്ങള്‍ക്കും, ചട്ടങ്ങള്‍ക്കും വിരുദ്ധമായും, ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനെതിരായുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിയോഗങ്ങള്‍ വിളിക്കുന്നതിന് മുമ്പ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തീരുമാനങ്ങളും നടപടികളും പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതിയോഗത്തിന്റെ അജണ്ട നിശ്ചയിക്കണമെന്നുമാണ് നിയമം. ഇത് തീര്‍ത്തും അവഗണിക്കപ്പെട്ടു. ഇത്തരം പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

പഞ്ചായത്തിന്റെ വികസനത്തില്‍ താല്‍പര്യമെടുക്കാതെ ഫണ്ടുകള്‍ വിനിയോഗിക്കാന്‍ യഥാവിധി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിലും പ്രസിഡന്റ് പൂര്‍ണമായി പരാജയപ്പെടുത്തിയെന്ന് അവിശ്വാസ പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. 2017-18ലെ വികസനഫണ്ട് ചിലവഴിക്കുന്നതിലുള്ള വീഴ്ച കാരണം കുടിവെള്ളത്തിനും പട്ടികജാതി വികസനപ്രവൃത്തികള്‍ക്കുമായി പഞ്ചായത്തിന് ലഭിച്ച 40 ലക്ഷം രൂപ നഷ്ടപ്പെടുത്തുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. മൃഗാശുപത്രി വികസനത്തിനായി ലഭിച്ച 35 ലക്ഷം രൂപ ഒന്നരവര്‍ഷത്തിലധികമായി ചിലവഴിക്കാതെ കിടക്കുകയാണ്.

പഞ്ചായത്തിന് സ്വന്തമായി വാഹനമുള്ളപ്പോള്‍ സ്വകാര്യ വാഹനം അനധികൃതമായി ഉപയോഗിച്ച് പഞ്ചായത്തിന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് ഒബ്ജക്ഷനില്‍ വ്യക്തമാക്കിയതായി യു ഡി എഫ് ആരോപിക്കുന്നു. കാലവര്‍ഷക്കെടുതി മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയില്ല. സി പി എമ്മും ബി ജെ പിയും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും ആരോപമുണ്ട്. തനിക്ക് പറ്റിയ തെറ്റ് താന്‍ തിരുത്തുകയാണെന്നും, അതിനാലാണ് യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതെന്നും വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+