വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വയനാട്ടില്‍ രാഹുലിന്‍റെ റാലിയില്‍ ലീഗ് പതാകയ്ക്ക് വിലക്ക്?; പതാക മടക്കിവെച്ച് ലീഗ് പ്രവര്‍ത്തകര്‍

Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്‍റെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പികെ ജയലക്ഷ്മിയുടെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്. എന്നാല്‍ റോഡ് ഷോയ്ക്ക് എത്തിയ ലീഗ് പ്രവര്‍ത്തകരുടെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പരാതി. റോഡ് ഷോയ്‌ക്കെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാക മടക്കിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്

എന്നാല്‍ ഇത്തരം ആരോപണങ്ങളെ യുഡിഎഫ് തള്ളി. പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയ്ക്ക് മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളുവെന്നാണ് യുഡിഎഫിന്‍റെ വിശദീകരണം. അതേസമയം മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

 leagu

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മാനന്തവാടിക്ക് പുറമേ സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്‍റെ റോഡ് ഷോയില്‍ ലീഗ് പതാക ഉപയോഗിച്ചത് ദേശിയ തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. രാഹുലിന്‍റെ റാലിയില്‍ 'പാകിസ്താന്‍ പതാക' എന്നതായിരുന്നു ബിജെപിയുടെ പ്രചരണം.

ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യു ഡിഎഫ്ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യു ഡിഎഫ്

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെടുമങ്ങാട് വൻ മുന്നേറ്റവുമായി പ്രശാന്ത് | Oneindia Malayalam

Wayanad
English summary
League flag was banned at Rahul's rally in Wayanad; report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X