പാട്ടവയലില്‍ വീടിനുള്ളില്‍ പുള്ളിപ്പുലിയെ കണ്ടെത്തി; പുലിയെത്തിയത് വീട്ടുകാരില്ലാത്ത സമയത്ത്
പാട്ടവയല്‍: കാടിറങ്ങുന്ന പുലിപരത്തുന്ന പരിഭ്രാന്തികള്‍ വയനാട്ടിലും അതിര്‍ത്തിഗ്രാമങ്ങളിലും അവസാനിക്കുന്നില്ല. പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇന്ന് വീടിനുള്ളില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. അതിര്‍ത്തിപ്രദേശമായ പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെ ത്തിയത്. രണ്ട് ദിവസമായി വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഇന്ന് വീട്ടിലെ ത്തിയ പ്പോഴാണ് പുലിയെ വീട്ടിനുള്ളിലെ കട്ടിലനടിയില്‍ കണ്ടത്. രാഹിന്റെ മകളാണ് കട്ടിലനടിയില്‍ പുലിയെ ആദ്യം കണ്ടത്. സംഭവം അറിഞ്ഞ് തമിഴ്‌നാട് മുക്കട്ടി റെയിഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. വയനാട്ടില്‍ ആഴ്ചകള്‍ക്കിടെ രണ്ട് പുലികള്‍ കൂട്ടിലായിരുന്നു.

കല്‍പ്പറ്റ നഗരസഭാ അതിര്‍ത്തിയിലെ ഗൂഡലായിക്കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലും, മേപ്പാടി താഴെ അരപ്പറ്റയിലെ ഹാരിസണ്‍ എസ്റ്റേറ്റിന്റെ തോട്ടത്തില്‍ പന്നിക്ക് വെച്ച കെണിയിലുമായിരുന്നു പുലി കുടുങ്ങിയത്. താഴെ അരപ്പറ്റയില്‍ കഴിഞ്ഞ ദിവസം പുലിക്കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു.












Click it and Unblock the Notifications