വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിനെതിരെ ശക്തമായ പ്രചരണം നടത്താന്‍ ഇടതുനീക്കം; പ്രവര്‍ത്തകരെ ഒന്നടങ്കം പ്രചരണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങി, യുഡിഎഫിനൊപ്പം ചേരാനാവാതെ ത്രിശങ്കുവിലായി കേരളാ കോണ്‍ഗ്രസ് എം!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാനെത്തിയതോടെ പ്രതിസന്ധിയിലായ ഇടതുമുന്നണി പ്രചരണം ശക്തമാക്കാന്‍ അണിയറ നീക്കം നടത്തുന്നു. പ്രവര്‍ത്തകരെ ഒന്നടങ്കം പ്രചരണത്തിനിറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. സി പി എം-സി പി ഐ പോര് അതിശക്തമായി നിലനില്‍ക്കുന്ന മാനന്തവാടിയിലടക്കം നേതാക്കളെ അനുനയിപ്പിച്ച് ഒരുമിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്.

<strong>യുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെ</strong>യുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെ

രാഹുല്‍ എത്തുന്നതോടെ പ്രവര്‍ത്തകര്‍ തോല്‍വി ഉറപ്പിച്ച മട്ടാണ്. അതിശക്തമായ പോരാട്ടം നടത്തുമെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ തിങ്കളാഴ്ച നടന്ന പ്രചരണങ്ങളിലുടനീളം വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം നിരത്തിയാണ് ഇടതുമുന്നണി പ്രചരണം നടത്തുന്നത്. യു ഡി എഫിനെതിരെ അന്നുണ്ടായ ജനവികാരം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ നിലവിലുള്ള ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി ചെറിയ വോട്ടുകള്‍ക്ക് വിജയിക്കാമെന്നാണ് ഇടതുമുന്നണി പറയുന്നത്.

Suneer

തിങ്കളാഴ്ച എല്‍ ഡി എഫ് ജില്ലാ ആസ്ഥാനത്ത് നടത്തിയ റോഡ്‌ഷോയില്‍ നൂറ് കണക്കിന് പേര്‍ അണിനിരന്നു. ഇനിയുള്ള ദിവസങ്ങളിലും ശക്തിപ്രകടനം നടത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമം തന്നെയാണ് ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകുക. എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ പൊതുവെ യു ഡി എഫിനൊപ്പം നില്‍ക്കുന്ന വയനാട് കൂടുതല്‍ ആവേശത്തോടെ തെരുവിലിറങ്ങി കഴിഞ്ഞു. ഇതോടെ മണ്ഡലത്തില്‍ യു ഡി എഫ് തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് നേതൃത്വം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

മൂന്നാം തിയ്യതി വൈകിട്ടോടെ കോഴിക്കോട് ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി ഹെലികോപ്റ്ററില്‍ സുല്‍ത്താന്‍ബത്തേരിയിലെത്തി അവിടെ നിന്നും റോഡ് ഷോ നടത്തി കല്‍പ്പറ്റയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം അദ്ദേഹത്തെ അനുഗമിക്കും. കേരളാ കോണ്‍ഗ്രസ് എം ആണ് രാഹുലിന്റെ വരവോടെ ത്രിശങ്കുവിലായിരിക്കുന്നത്. സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ സി പി എമ്മിനോട് ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് എം ഭരണം നടത്തുന്നതാണ് യു ഡി എഫിലെ മറ്റ് കക്ഷികളെ ചൊടിപ്പിച്ചത്.

ഒരു കാരണാവശാലും യു ഡി എഫ് പ്രചരണത്തിന് കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടില്ലെന്ന നിലപാടിലാണ് ജില്ലയിലെ യു ഡി എഫ് നേതൃത്വം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും നഗരസഭയിലെ ഭരണം ഒഴിവാക്കി യു ഡി എഫിനൊപ്പം ചേരാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.

ക്യാപ്ഷന്‍

മാനന്തവാടി താലൂക്കിലെ തിരുനെല്ലിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ പ്രചരണം നടത്തുന്നു

Wayanad
English summary
Left movement to make a strong campaign against Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X