വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ്മിഷന്‍ പദ്ധതി നടത്തിപ്പില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്; അഭിനന്ദനവുമായി മന്ത്രി എ സി മൊയ്തീന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നേട്ടങ്ങളുടെ നെറുകയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലാണ് അതിവേഗം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന അംഗീകാരവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ തേടിയെത്തി. ബ്ലോക്ക് പഞ്ചായത്തില്‍ പാതിവഴിയില്‍ കിടന്നിരുന്ന 1,329 വീടുകളില്‍ 1100 എണ്ണം കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. ഇതില്‍ 102 വീടുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടേതാണ്.

പട്ടികവര്‍ഗ വിഭാഗത്തിന്റെ 728 വീടുകളും ജനറല്‍ വിഭാഗത്തില്‍ 281 വീടുകളും പൂര്‍ത്തിയായി. 16 കോടിയിലധികം രൂപയാണ് ഇതിനകം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ വയനാട്. ജില്ലയില്‍ 2018 ജൂണ്‍ 27 വരെയുള്ള കണക്കു പ്രകാരം ആകെ 5,745 വീടുകള്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ 1,642 വീടുകളുടെ പ്രവൃത്തിയാണ് ജില്ലയില്‍ പൂര്‍ത്തിയായത്. 1729 എണ്ണം ശേഷിക്കുന്നു. മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ കീഴില്‍ 11-ല്‍ ആറെണ്ണം പൂര്‍ത്തീകരിച്ചു. പട്ടികജാതി വകുപ്പ് 90-ല്‍ 57 വീടുകള്‍ നിര്‍മ്മിച്ചു. 30 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തി യായി വരികയാണ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനരഹിതരില്ലാത്ത ജില്ലയായി വയനാട് മാറിക്കൊണ്ടിരിക്കുകയാണ്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ കുംബ യാണ് ഉദ്ഘാടനചടങ്ങില്‍ താക്കോല്‍ ഏറ്റുവാങ്ങിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുന്നോട്ടുപോവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഭിമാനാര്‍ഹമായ നേട്ടത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍, ജോയിന്റ് ബി.ഡി.ഒ കെ ഉണ്ണികൃഷ്ണന്‍, ടി. യു പ്രിന്‍സ് എന്നിവര്‍ക്കും വി.ഇ.ഒമാര്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

news

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, ജെ.പി.സി പി.ജി വിജയകുമാര്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. സെയ്ദ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാ തമ്പി, ജനപ്രതിനിധികളായ എം.ഒ ദേവസ്യ, പി.സി. മമ്മൂട്ടി, കെ. അയ്യപ്പന്‍, കൊച്ചുറാണി, വിജയകുമാരി, റോഷ്‌ന യൂസഫ്, ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
life mission project achievment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X