വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫിലൂടെ പുതുജീവിതം കിട്ടിയവര്‍ നിരവധി: അച്ചുതനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിലുറങ്ങാം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതിയില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് നിരവധി പേര്‍ക്ക്. പദ്ധതി പുരോഗമിക്കുന്നതിനനുസരിച്ച് ജില്ലയില്‍ നിന്നും ശുഭവാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് പഴശ്ശി കോളനിയിലെ അച്ചുതനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് കിട്ടിയ സന്തോഷത്തിലാണ്. ഇന്ദിരാ ആവാസ് യോജന പദ്ധതി വഴി 2014-15 വര്‍ഷത്തിലാണ് പട്ടികവര്‍ഗത്തില്‍പ്പെട്ട അച്ചുതന് ആദ്യമായി വീട് അനുവദിച്ചത്.

എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടത്തല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടത്തല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!

ഗ്രാമപഞ്ചായത്തില്‍ വീടിന് സബ്സിഡി ധസഹായം നല്‍കുന്നതറിഞ്ഞ് ഓഫീസില്‍ അപേക്ഷ നല്‍കുകയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുഖേന വീട് അനുവദിക്കുകയും ചെയ്തു. ബ്ലോക്കില്‍ എഗ്രിമെന്റ് വച്ചപ്പോള്‍ ആകെ മൂന്നു ലക്ഷം രൂപ മാത്രമാണ് ലഭ്യമായത്. എങ്കിലും ആത്മവിശ്വാസത്തോടെ വീടുപണി ആരംഭിച്ചു, തറ നിരപ്പാക്കി. വീടിന് ആദ്യ ഗഡുവായി 2016ല്‍ 17,500 രൂപ അനുവദിച്ചു. തറ കെട്ടാന്‍ കല്ല് കൊണ്ടു വന്നപ്പോള്‍തന്നെ ലഭിച്ച തുക ചെലവായി. അങ്ങനെ വീടുപണിയും അനിശ്ചിതത്വത്തിലായി.

lifescheme-

സ്വപ്നം കണ്ടതെല്ലാം നഷ്ടമായ അച്ചുതന് പിന്നീട് തുണയായത് ലൈഫ് പദ്ധതിയായിരുന്നു. 5,34,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2018 മെയ് മാസം പണി ആരംഭിച്ച് നവംബറില്‍ പൂര്‍ത്തിയാക്കി. മകന്‍ ശ്രീധരനും മരുമകള്‍ ജയയും അവരുടെ ആറ് മക്കളും ചേര്‍ന്നതാണ് അച്ചുതന്റെ കുടുംബം. ഹാളും അടുക്കളയും കിടപ്പുമുറികളും ശുചിമുറിയുമുള്ള അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ താമസിക്കുമ്പോള്‍ ഇന്നീ കുടുംബം എറെ സന്തോഷവരാണ് പിന്നെ സഹായിച്ച എല്ലാവരോടും നന്ദിയും.

ഓരോ നിയോജകമണ്ഡലത്തിലുംപ്പെട്ട ലൈഫ് വീടുകളുടെ വിവരങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. അച്ചുതന്റെ കുടുംബം ഉള്‍പ്പെടെ ഒന്നാംഘട്ടത്തില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ 3032 വീടുകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. അവശേഷിക്കുന്നത് 431 വീടുകളാണ്. ആകെ 3463 പേരെയാണ് മണ്ഡലത്തില്‍ നിന്നും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഒന്നാംഘട്ടം പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകളോട് ആഗസ്റ്റോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തു റിപ്പോര്‍ട്ട് തയ്യാറാക്കും. വകുപ്പുകളുടെ സംയുക്ത പരിശോ ധനയിലൂടെ കൈവശവകാശ സ്ഥലങ്ങളില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മ്മാണത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എ.ആര്‍ അജ യകുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Wayanad
English summary
Life Scheme gave new life to a family from Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X