വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് മിഷന്‍ പദ്ധതി: വയനാട്ടില്‍ 9081 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ്മിഷന്‍ പദ്ധതിയില്‍ വയനാട്ടില്‍ 9081 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 91 ശതമാനം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 8060 വീടുകളും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 863 വീടുകളും റിബില്‍ഡ് കേരളയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 158 വീടുകളും ഉള്‍പ്പെടെയാണ് 9081 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.

വിമതരെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നെട്ടോട്ടം, മധ്യപ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്വിമതരെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നെട്ടോട്ടം, മധ്യപ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്

ഒന്നാം ഘട്ടത്തില്‍ വര്‍ഷങ്ങളായി വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാതെപോയ ഭവനങ്ങളെയും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരെയുമാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന 800 വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിലാണെങ്കില്‍ എഗ്രിമെന്റ് വച്ച 3855 ഗുണഭോക്താക്കളില്‍ 863 പേര്‍ക്കുളള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

home

ആദ്യഘട്ടത്തില്‍ അര്‍ഹരായ 8861 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇതില്‍ 8060 വീടുകളുടെ നിര്‍മ്മാണവും മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഈ ഗുണഭോക്താക്കളില്‍ 6430 കുടുംബങ്ങളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 5770 വീടുകളുടെ നിര്‍മ്മാണവും മിഷന്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ എഗ്രിമെന്റ് വച്ച 484 ആദിവാസി ഗുണഭോക്താക്കളില്‍ 54 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആദിവാസി വിഭാഗത്തിന് ആറു ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍ നാലു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയത്.

home

മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരെയും നാലാംഘട്ടത്തില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണവുമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഇനി ആരംഭിക്കാനുള്ളത് മൂന്നാംഘട്ട പ്രവൃത്തികളാണ്. ഇതില്‍ ഇതിനകം തന്നെ സര്‍വേയിലൂടെ 7655 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റോടു കൂടി ഗുണഭോക്താക്കളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കി അന്തിമപട്ടിക പുറത്തിറക്കും. നിലവില്‍ പൂതാടി പഞ്ചായത്ത് ചെറുകുന്നില്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി വീടു വച്ചുനല്കാന്‍ 60 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളും സ്ഥലം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

Wayanad
English summary
Life mission project: 9081 houses completed in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X