വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് 2020: വയനാട്ടിലെ രണ്ട് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്, വോട്ടെണ്ണൽ വൈകിട്ട്

Google Oneindia Malayalam News

വയനാട്: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച്. സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലും റീപോളിംഗ് ഡിസംബർ 18ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

ഈ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ഫലം തിട്ടപ്പെടുത്താൻ കഴിയാത്ത വിധം തകരാറിലായതിനാലാണ് റീപോളിംഗ് നടത്തുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കൈയിലെ ചൂണ്ട് വിരലിൽ പതിപ്പിച്ച മഷി മായാത്തത് കൊണ്ട് പകരം വോട്ടർമാരുടെ ഇടത് കൈയിലെ നടുവിരലാണ് മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക. വോട്ടെണ്ണൽ ഇന്ന് വൈകുന്നേരം എട്ടിന് അതത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടത്തും.

vote

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കാണ് ചുമതല.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും

Wayanad
English summary
Local Body Election 2020: Repolling in Two booths of Wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X