വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവാഭീതി; തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ ആക്രമിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടുവാഭീതി. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കിടാവിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇത് വലിയ അപകടകാരികയാണെന്ന വിലയിരുത്തലിലാണ് നാട്ടുകാര്‍. നേരത്തെ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

രാത്രി വൈകിയും ഇതേ സാഹചര്യം തന്നെയാണ്. എപ്പോഴാണ് കടുവ തങ്ങള്‍ക്ക് നേരെ ചാടിവീഴുന്നതെന്ന പേടിയിലാണ് പുല്‍പ്പള്ളി നിവാസികള്‍ ജീവിക്കുന്നത്. എന്നാല്‍ ജില്ലയിലെ പലയിടത്തായി കടുവയുടെ ശല്യം രൂക്ഷമായിരുന്നു.

1

കെണിവെച്ച് പിടിക്കാനെല്ലാം വനംവകുപ്പ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കെണിവെച്ചത് കൊണ്ട് തല്‍ക്കാലത്തേക്ക് കടുവ വരില്ലെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. കര്‍ണാടക വനമേഖലയിലേക്ക് ഇത് കടന്നതായും സൂചനയുണ്ട്.

നടുറോഡില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പകരം ചെയ്തത് കണ്ടാല്‍ ഞെട്ടും!!നടുറോഡില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പകരം ചെയ്തത് കണ്ടാല്‍ ഞെട്ടും!!

ജില്ലാ അതിര്‍ത്തിയിലെ ഗ്രാമങ്ങളിലാണ് കടുവയുടെയും ആനയുടെയും ശല്യം രൂക്ഷമായിട്ടുള്ളത്. പുല്‍പ്പള്ളിയിലെ ബിജുവിന്റെ വീടിനടുത്തുള്ള തൊഴുത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവയെത്തിയത്. കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവിന്റെ പിന്നിലെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

ഈ ചിത്രത്തില്‍ 2 അതിഥികള്‍ സുന്ദരിക്കൊപ്പമുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ 2 അതിഥികള്‍ സുന്ദരിക്കൊപ്പമുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

തൊഴുത്തിലെ ബഹളം കേട്ടാണ് ബിജുവും കുടുംബവും ഇങ്ങോട്ടേക്ക് ഓടിയെത്തിയത്. ഇവര്‍ ബഹളമുണ്ടാക്കിയതോടെ കടുവ തോട്ടത്തിലേക്ക് ഓടി ഒളിക്കുകയായിരുന്നു. അതേസമയം തൊഴുത്തിന് ചുറ്റുവട്ടത്ത് കടുവയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകളും ഉണ്ട്.

ഇത് കടുവയുടേതെന്ന് തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്‍പതാറ് മേഖലയില്‍ കടുവയുണ്ടെന്ന് രണ്ട് മാസം മുമ്പേ സ്ഥിരീകരിച്ചതാണ്. ഇവിടെയുള്ള കൃഷിയിടത്തില്‍ കടുവ മാനിനെ കൊന്നുതിന്നിരുന്നു.

അതേസമയം ഈ മേഖലയില്‍ തന്നെയുള്ള ആശ്രമക്കൊല്ലി, ചേപ്പില എന്നിവിടങ്ങളിലും കടുവയെ കണ്ടവരുണ്ട്. വനപാലകര്‍ ഏതാനും ദിവസം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് കടുവയെ കാട്ടിലേക്ക് തുരത്തിയത്. ഇതാണ് ഇപ്പോള്‍ മടങ്ങിയെത്തിയതെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

തൊഴുത്തിന് സമീപത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവയ്ക്ക് വേണ്ടിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. രാത്രി ഇനി പട്രോളിംഗുമുണ്ടാവും. ജനങ്ങളോട് രാത്രിയില്‍ വീടുകളുടെയും തൊഴുത്തുകളുടെ പരിസരത്തായി വെളിച്ചമിടണമെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംമൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

Wayanad
English summary
local fear a tiger in pulpally, a calf attacked by tiger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X