വയനാട്ടിലെ കൃഷിയിടങ്ങളിലും വെട്ടുകിളി ശല്യം?; ഇലകളും ചെടികളും തിന്നുതീര്‍ക്കുന്നു
മാനന്തവാടി: രൂക്ഷമായ വെട്ടുവിളി ശല്യമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്നത്. ഇവയെ നശിപ്പിക്കാന്‍ ആവുന്ന വിദ്യകളെല്ലാം പയറ്റുകയാണ് കര്‍ഷകരും ഭരണകൂടവും. അതിനിടെ വയനാട് ജില്ലയില്‍ കൃഷിയിടത്തില്‍ വെട്ടുകിളിക്ക് സമാനമായ പ്രാണികള്‍ പെരുകുന്നതില്‍ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. പുല്‍പ്പള്ളി വേലിയമ്പലം മേഖലയിലാണ് വ്യാപകമായി ഇറങ്ങിയ പ്രാണികള്‍ ചെടികളും ഇലകളും തിന്നു തീര്‍ക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ കൃഷിയിടത്തില്‍ പെരുകുന്ന പ്രാണികള്‍ വെട്ടുകിളികളെന്നും പുല്‍ച്ചാടികളാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

പിര്‍ഗോമോര്‍ഫിഡെ കുടുംബത്തില്‍പ്പെട്ട ഓളാര്‍ക്കിസ് മിലിയാരിസ് പുല്‍ച്ചാടികളാണ് വയനാട്ടിലേതെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോഫി ലോകസ്റ്റ് എന്നാണ് ഇവയെ വിളിക്കാറുള്ളതെങ്കിലും ഇവ വെട്ടുകിളികളല്ല. ഇവ വലിയ തോതില്‍ വിളകള്‍ തിന്നു തീര്‍ക്കാത്തതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. നിലവിയെ സാഹചര്യത്തില്‍ ഇവയെ തുരത്താന്‍ കീടനാശിനികള്‍ തളിക്കേണ്ടതില്ല. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളകള്‍ക്ക് നാശം വരുത്തുന്ന വെട്ടുകിളികള്‍ സിസ്റ്റോസര്‍കാ ഗ്രിഗേറിയ ഇനത്തില്‍പ്പെടുന്നവയാണ്.
ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കൃഷിപണി കുറഞ്ഞതും അനുകൂലമായ കാലാവസ്ഥയുമാണ് ഇവ പ്രത്യക്ഷപ്പെടാന്‍ കാരണം. കൃഷി പണി നടത്തിരുന്നുവെങ്കില്‍ മണ്ണിലുള്ള ഇത്തരം പുല്‍ച്ചാടിയുടെ മുട്ടകള്‍ പുറത്ത് വരികയും അവ ഉറുമ്പുകളും പക്ഷികളും തിന്നു തീര്‍ക്കും. അങ്ങനെയാണ് ഇവക്ക് വലിയ രീതിയില്‍ വംശനാശം സംഭവിച്ചത്. എന്നാല്‍ ഇപ്പോള്‍ കൃഷി പണികള്‍ ചെയ്യാത്തത് ഇവയുടെ വംശവര്‍ധനവിന് കാരണമായിരിക്കുകയാണ്. ജീവിത ചക്രത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമെ ഇവ ഇലകള്‍ തിന്ന് നശിപ്പിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ കൂട്ടം വിട്ട് ഒറ്റക്ക് സഞ്ചാരം തുടങ്ങും.
മറ്റ് സംസ്ഥാനങ്ങളില്‍ വെട്ടുകിളി ശല്യം അവസാനിപ്പിക്കുന്നതിനായി സൈറണ്‍ ഉപയോഗിക്കുകയാണ്. പലയിടങ്ങളിലും ഇവ വ്യാപകമായി കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എ്‌നിവിടങ്ങളില്‍ വെട്ടുകിളി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications