Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് നിയോജകമണ്ഡലങ്ങളില്‍ രാഹുല്‍ഗാന്ധി നേടിയത് ഒരുലക്ഷത്തിലധികം വോട്ടുകള്‍; മൂന്നിടത്ത് 90,000 കടന്നു, എല്‍ഡിഎഫിനും എന്‍ഡിഎക്കും വോട്ടില്‍ വന്‍ ഇടിവ്!!

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നാല് നിയോജകമണ്ഡലങ്ങളില്‍ രാഹുല്‍ഗാന്ധി നേടിയത് ഒരു ലക്ഷത്തിലധികം വോട്ടുകള്‍. മൂന്നിടത്താവട്ടെ രാഹുലിന്റെ വോട്ട് 90.000 വും കടന്നു. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് രാഹുല്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയത്. മാനന്തവാടി, ഏറനാട്, തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങളില്‍ രാഹുല്‍ 90,000ലധികം വോട്ടുകള്‍ നേടി.

70465 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം രാഹുലിന് സമ്മാനിച്ചത്. ബ ത്തേരി നിയോജകമണ്ഡലത്തില്‍ എല്‍ ഡി എഫിലെ പി പി സുനീറിന് 40232 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചത് 110697 വോട്ടുകളാണ്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 17602 വോട്ടുകള്‍ മാത്രമാണ്.

Congress

മാനന്തവാടി നിയോജകമണ്ഡലത്തില്‍ 93237 വോട്ടുകള്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചപ്പോള്‍ 38606 വോട്ടുകളാണ് പി പി സുനീറില് ലഭിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി മാനന്തവാടിയില്‍ നേടിയത് കേവലം 13916 വോട്ടുകളാണ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ച വോട്ടുകള്‍ 101229 ആണ്. പി പി സുനീറിന് ഇവിടെ ലഭിച്ചത് 37475 വോട്ടുകളാണ്. 14122 വോട്ടുകളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ 91,152 വോട്ടുകള്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചു. പി പി സുനീറിന് തിരുവമ്പാടിയില്‍ നിന്നും ലഭിച്ചത് 36681 വോട്ടുകള്‍ മാത്രമാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന ഏറനാട് നിയോജകമണ്ഡലത്തില്‍ 92909 വോട്ടുകളാണ് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്. 36382 വോട്ടുകള്‍ പി പി സുനീറിന് ലഭിച്ചു. വെറും 6133 വോട്ടുകളാണ് എന്‍ ഡി എക്ക് ഇവിടെ ലഭിച്ചത്.

നിലമ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചത് 103862 വോട്ടുകളാണ്. ഇവിടെ പി പി സുനീറിന് 42202 വോട്ടുകള്‍ ലഭിച്ചു. 10749 വോട്ടുകളാണ് ഇവിടെ തുഷാറിന് ലഭിച്ചത്. വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ 1,11948 വോട്ടുകള്‍ രാഹുല്‍ഗാന്ധി നേടിയപ്പോള്‍ 42393 വോട്ടുകള്‍ സുനീര്‍ സ്വന്തമാക്കി. 8301 വോട്ടുകളാണ് ഇവിടെ എന്‍ ഡി എക്ക് ലഭിച്ചത്. അതേസമയം 2014-നേക്കാള്‍ എല്‍ ഡി എഫിനും, എന്‍ ഡി എക്കും വോട്ട് കുറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+