വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ 575 ബൂത്തുകള്‍, നടത്തിപ്പിനായി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആകെ സജ്ജമാക്കുന്നത് 575 പോളിംഗ് ബൂത്തുകള്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ആകെ അയ്യായിരത്തോളം ജീവനക്കാരെയും നിയമിക്കും. പോളിംഗ് ബൂത്ത്തലത്തില്‍ മാത്രമായി 3750 ജീവനക്കാരെയാണ് നിയമിക്കുന്നത്. ജില്ലയിലെ ആയിരത്തിയറുന്നൂറോളം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുളള 15000 ജീവനക്കാരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജീവനക്കാരെ കണ്ടെത്തുന്നത്.

<strong>നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും!</strong>നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും!

എന്നാല്‍ ഏപ്രില്‍ 22ന് മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഡ്യൂട്ടിസ്ഥലം സബന്ധിച്ചുള്ള പൂര്‍ണ വിവരം ലഭ്യമാവുകയുള്ളു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുളള പരിശീലനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാനാണ് ഇലക്ഷന്‍ വിഭാഗം ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുളള ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. പോളിങ് ബൂത്ത് ജീവനക്കാര്‍ക്ക് പുറമേ മറ്റ് അനുബന്ധ ജോലിക്കായി ആയിരത്തഞ്ഞൂറോളം പേരെയും നിയമിക്കും.

Root march

ഇതോടൊപ്പം സുരക്ഷാകാര്യങ്ങള്‍ക്കായി ആവശ്യമായ ആയിരക്കണക്കിന് പോലീസുകാരെയും വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കും. തിരഞ്ഞെടുപ്പ് ജോലിക്കായി ജില്ലയിലെ മുഴുവന്‍ ജീവനക്കാരുടെയും വിവര ശേഖരണവും ഇതിനകം തന്നെ ഇലക്ഷന്‍ വിഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലൂളള സോഫ്റ്റ് വെയറിലേക്ക് ജീവനക്കാരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സ്ഥലം നല്‍കുക.

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ, താലൂക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തല ഫെസിലിറ്റേഷന്‍ യൂണിറ്റ് ചുമതലയുളള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും ,പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, കുപ്പിവെള്ളം ഒഴിവാക്കികൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക, തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇലക്ഷന്‍ ബൂത്തുകളും മാലിന്യമുക്തമായി സംരക്ഷിക്കുക തുടങ്ങിയലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ പ്രധാന ചുമതല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി വോട്ടുവണ്ടി വ്യാഴാഴ്ച മുതല്‍ ജില്ലയില്‍ പ്രയാണവും ആരംഭിക്കും.

Wayanad
English summary
Lok sabha elections 2019: 575 election booths in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X