Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഗുലാം നബി ആസാദ് പര്യടനം നടത്തി; നരേന്ദ്രമോദി 4.37 കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയ പ്രധാനമന്ത്രിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി

മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പര്യടനം നടത്തി. മാനന്തവാടി നിയോജമണ്ഡലത്തിലെ എടവക രണ്ടേനാലിലും, കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കമ്പളക്കാടുമാണ് അദ്ദേഹം പൊതുയോഗങ്ങളില്‍ പങ്കെടുത്തത്. രണ്ട് പൊതുയോഗങ്ങളിലും നരേന്ദ്രമോദിക്കെതിരെ ശക്തമായ ആക്ഷേപവും വിമര്‍ശനങ്ങളുമാണ് അദ്ദേഹം ഉന്നയിച്ചത്.

ജി എസ് ടി, നോട്ടുനിരോധനം എന്നിവ മൂലം ചെറുകിട വ്യവസായങ്ങളടക്കമുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ നരേന്ദ്രമോദി ലോകത്തിന് മുമ്പില്‍ അറിയപ്പെടുക തൊഴിലുകള്‍ നഷ്ടപ്പെടുത്തിയ പ്രധാനമന്ത്രിയെന്ന പേരിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, 4.73 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gulam-nabi-azad

കേരളത്തില്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടാണ് പ്രചരണം നടത്തുന്നത്. തീവ്രവാദവും വര്‍ഗീയവാദവും പറഞ്ഞ്, മതങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിലെത്താനാണ് ബി ജെ പി ഇന്ത്യയിലുടനീളം ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ ഒന്നായി നശിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. രാജ്യം ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതീവ ഗൗരവമായ തിരഞ്ഞെടുപ്പാണിത്.

മതേതരത്വം നിലനിര്‍ത്തണമോ, വര്‍ഗീയത വളര്‍ത്തണമോ എന്നതാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യം. ഈ പോരാട്ടത്തില്‍ ഇന്ത്യയെ രക്ഷിക്കാനും ബി ജെ പി അധികാരത്തില്‍ നിന്നും തൂത്തെറിയാനും, സര്‍വ മനുഷ്യരും ഒന്നിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. 17ന് ജില്ലയിലെത്തിയ രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്രശംസനേടിയ റാഷിദ് ഗസാലി കൂളിവയല്‍ തന്നെയായിരുന്നു ഗുലാം നബി ആസാദിന്റെയും പ്രസംഗം മൊഴിമാറ്റം നടത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+