വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലെത്തി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണങ്ങളില്‍ അണിനിരക്കും, കോണ്‍ഗ്രസ് പ്രകടനപത്രിക വീട് വീടാന്തരമെത്തിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്റ്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കാന്‍ അഖിലേന്ത്യാ നേതാക്കളുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച ജില്ലയിലെത്തിയത്.

<strong>സീറ്റില്ലെന്നറിഞ്ഞതോടെ വിഷാദം പിടിപെട്ടു, തുണയായത് സംഗീതം, വെളിപ്പെടുത്തലുമായി കെവി തോമസ്</strong>സീറ്റില്ലെന്നറിഞ്ഞതോടെ വിഷാദം പിടിപെട്ടു, തുണയായത് സംഗീതം, വെളിപ്പെടുത്തലുമായി കെവി തോമസ്

മണ്ഡലത്തിലെ താഴെത്തട്ടിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയടക്കം വിളിച്ചുവരുത്തി യോഗം ചേര്‍ന്ന് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം ശക്തമാക്കുമെന്ന് ബി വി ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Youth congress leaders

കോണ്‍ഗ്രസ് പ്രകടനപത്രികയുടെ കോപ്പികള്‍ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുകയെന്നതാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതിയടക്കം എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമായ പ്രകടനപത്രികയുടെ കോപ്പികള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലുമെത്തിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

യു ഡി എഫിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിക്ക് വേണ്ടിയുളള പ്രചരണ പരിപാടികളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡന്റ് അജ്മല്‍, സംസ്ഥാനസെക്രട്ടറി അഡ്വ. രാജേഷ്‌കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തൊപ്പമുണ്ടായിരുന്നു. വയനാട്ടില്‍ ക്യാംപ് ചെയ്തുകൊണ്ട് തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അഖിലേന്ത്യാ നേതാക്കള്‍ ലക്ഷ്യമിടുന്നത്.

Wayanad
English summary
Lok sabha elections 2019: All India Youth Congress leaders came to Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X