വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുരക്ഷക്കായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി, വയനാട്ടില്‍ 72 പ്രശ്‌നബാധിത ബൂത്തുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വയനാട്ടിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘമാണ് എത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ലക്കിടി, മീനങ്ങാടി, പുല്‍പ്പള്ളി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി സേനയുടെ നേതൃത്വത്തില്‍ റൂട്ട്മാര്‍ച്ച് നടത്തി.

<strong>വയനാട്ടില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ആയുധമാക്കാന്‍ എല്‍ഡിഎഫ്; 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?', ഒരു ലക്ഷം പേര്‍ ലഘുലേഖാ വിതരണം നടത്തും, മുഖ്യമന്ത്രി വ്യാഴാഴ്ച വയനാടിൽ...</strong>വയനാട്ടില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ആയുധമാക്കാന്‍ എല്‍ഡിഎഫ്; 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?', ഒരു ലക്ഷം പേര്‍ ലഘുലേഖാ വിതരണം നടത്തും, മുഖ്യമന്ത്രി വ്യാഴാഴ്ച വയനാടിൽ...

പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയെ എത്തിച്ചിട്ടുള്ളത്. ജില്ലയില്‍ 46 പ്രദേശങ്ങളിലായി 72 പോളിങ് ബൂത്തുകള്‍ പ്രശ്നബാധിതമാണെന്നു കണ്ടെത്തിയതായി ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസാമി അറിയിച്ചു.

 Indo-Tibettan border army

ഇവിടങ്ങളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളില്‍ വയര്‍ലെസ് സെറ്റുകള്‍ ഉറപ്പാക്കും. വിവര കൈമാറ്റം സുഗമമാക്കാന്‍ ഓരോ നിയോജക മണ്ഡലങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത മാതൃകയിലുള്ള റിപോര്‍ട്ടുകള്‍ക്കു പുറമെ കൂടുതല്‍ വിവരങ്ങള്‍ യഥാസമയം നല്‍കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ഒബ്സര്‍വര്‍മാര്‍ നിര്‍ദേശിച്ചു.

പണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്താല്‍ സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണം. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ക്കും.കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്നതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഒബ്സര്‍വര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച 110 പരാതികള്‍ സമയബന്ധിതമായി പരിഹരിച്ചു. ഇ.വിഎം, വിവിപാറ്റ് എന്നിവയുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 12നു നടക്കും. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഫ്ളയിങ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Lok sabha elections 2019: Indo-Tibettan border army reached Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X