വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടിയിലും പുല്‍പ്പള്ളിയിലും പ്രിയങ്കാഗാന്ധിയെത്തി; കര്‍ഷകസംഗമത്തില്‍ പങ്കെടുത്തത് കാല്‍ലക്ഷത്തോളം പേര്‍, അധികാരം നല്‍കിയത് ജനങ്ങളാണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ മറന്നുവെന്ന് പ്രിയങ്ക!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ മറക്കുകയും, വഞ്ചിക്കുകയുമാണ് ചെയ്തതെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷവും ഭരണം നടത്തിയത് വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. മാനന്തവാടിയില്‍ നടന്ന യു ഡി എഫ് പൊതുസമ്മേളനത്തിലും തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നടന്ന കര്‍ഷകസംഗമത്തിലും പങ്കെടുത്തുകൊണ്ട് സംസാരികുകയായിരുന്നു അവര്‍. കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ അധികാരം ജനങ്ങള്‍ നല്‍കിയതാണെന്ന കാര്യം മറന്നുപോയിരിക്കുകയാണ്.

<strong>ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്ന് കുമാരസ്വാമി; ദേവഗൗഡ രാഹുൽഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുമെന്നും കർണാടക മുഖ്യമന്ത്രി!!</strong>ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്ന് കുമാരസ്വാമി; ദേവഗൗഡ രാഹുൽഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുമെന്നും കർണാടക മുഖ്യമന്ത്രി!!

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാര്‍ഷികമേഖലക്ക് സംഭവിച്ച പ്രതിസന്ധികള്‍ മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. വയനാട്ടിലെ കര്‍ഷകരും തൊഴിലാളികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദുരിതങ്ങളാണ്. ഒരു സ്ത്രീയെന്ന നിലയില്‍ കര്‍ഷകരുടെ പ്രതിസന്ധികളെയും വേദനകളെയും കുറിച്ചറിയാം. കാര്‍ഷികപ്രതിസന്ധി നേരിടാനാവാതെ നൂറ് കണക്കിന് കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്.

Priyanka Gandhi

മരിച്ച കര്‍ഷകരുടെ ഭാര്യമാരുടെയും, കുടുംബത്തോടുമൊപ്പം ചേര്‍ന്നുനില്‍ക്കാനാണ് ആഗ്രഹം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാരുടെ കോടിക്കണക്കിന് രൂപയാണ് എഴുതിത്തള്ളുന്നത്. കാര്‍ഷികമേഖലയിലടക്കം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് അനാദരവാണ്. ജനങ്ങള്‍ക്കാണ് ശക്തിയെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ വോട്ടിലൂടെ ഇതിന് മറുപടി നല്‍കാന്‍ സാധിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിട്ടും അവരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെന്ന് മാത്രമല്ല, അവരെ അവഹേളിക്കുക കൂടി ചെയ്യുകയാണിവര്‍. ദേശീയതയെ കുറിച്ച് മാത്രമാണിപ്പോള്‍ ഇവര്‍ പറയുന്നത്. ജനങ്ങളുടെ ആശയങ്ങളെ അടിച്ചമര്‍ത്തുന്നതും, തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി പാക്കിസ്ഥാനാ കുറിച്ച് പറയുന്നതുമാണോ ദേശീയതയെന്നും പ്രിയങ്ക ചോദിച്ചു.

Priyanka Gandhi

ഇതുപോലൊരു സര്‍ക്കാരിനെയും ദുര്‍ബലനായ പ്രധാനമന്ത്രിയെയും ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. എല്‍ ഡി എഫിന്റെ കര്‍ഷക പാര്‍ലമെന്റിന് മറുപടിയായി യു ഡി എഫ് നടത്തിയ കര്‍ഷകസംഗമത്തില്‍ കാല്‍ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. കര്‍ഷകരോട് സംവാദിച്ച പ്രിയങ്ക എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കി.



ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Lok sabha elections 2019: Priyanka Gandhi in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X