വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിയെ കാത്ത് വയനാട്; ആവേശം ചോരാതെ യുഡിഎഫ് പ്രവര്‍ത്തകര്‍, എല്‍ഡിഎഫ് പ്രചരണം തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് തുടരുന്നു. രാവിലെ കല്‍പ്പറ്റയില്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ നടന്നു. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന രീതിയില്‍ തന്നെയാണ് ഭൂരിഭാഗം നേതാക്കളും സംസാരിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ദയനീയപരാജയമാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം പറഞ്ഞു.

<strong>ഹരിയാനയില്‍ പാരലിംപിക് സൂപ്പര്‍ താരം ബിജെപിയില്‍... പാരലിംപിക്‌സ് മെഡല്‍ നേടിയ ആദ്യ വനിത</strong>ഹരിയാനയില്‍ പാരലിംപിക് സൂപ്പര്‍ താരം ബിജെപിയില്‍... പാരലിംപിക്‌സ് മെഡല്‍ നേടിയ ആദ്യ വനിത

കേരളത്തില്‍ മുഴുവന്‍ സീറ്റുകളിലും യു ഡി എഫ് ജയിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സി പി എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷന് ശേഷം നേതാക്കള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റില്‍ ഓഫിസിലെത്തി. പിന്നീട് ഉച്ചയോടെ രാഹുലിന്റെ പത്രസമ്മേളനം കാണാനുള്ള ആകാംഷയായിരുന്നു. എന്നാല്‍ പ്രകടനപത്രികയെ കുറിച്ച് മാത്രം പറഞ്ഞ് രാഹുല്‍ പത്രസമ്മേളനം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും നിരാശയായി.

IC Balakrishnan

ഒടുവില്‍ വൈകിട്ട് കോണ്‍ഗ്രസ് വക്താവ് നടത്തിയ പത്രസമ്മേളനത്തിലും രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായില്ല. വീണ്ടും വൈകിട്ട് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വടകരയും വയനാടും പരാമര്‍ശിക്കാത്തതോടെ പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ നിരാശരായി. ചൊവ്വാഴ്ചയെങ്കിലും പ്രഖ്യാപനമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ യു ഡി എഫ് ജില്ലാനേതൃത്വം. അതേസമയം, എല്‍ ഡി എഫ് പ്രചരണം ശക്തമായി തുടരുകയാണ്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചാല്‍ ഒരിക്കും പശ്ചാതപിക്കേണ്ടി വരില്ലെന്ന് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ചൂരല്‍മലയില്‍ വച്ച് തുടങ്ങിയ കല്‍പറ്റ മണ്ഡലം പ്രചരണ പരിപാടി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. നെല്ലിമുണ്ട, മേപ്പാടി, വടുവഞ്ചാല്‍, താഴെ അരപ്പറ്റ, നെടുമ്പാല,വാഴ വറ്റ,കാക്ക വയല്‍, മുട്ടില്‍, കരണി, നെല്ലിയമ്പം, പള്ളിക്കുന്ന്, വെണ്ണിയോട്, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍ -കാവുമന്ദം, പിണങ്ങോട്, അച്ചൂര്‍, പൊഴുത ന,വൈത്തിരി, ചുണ്ട, കല്‍പറ്റ സൗത്ത്, മുണ്ടേരി, മടക്കിമല, കമ്പളക്കാട് എന്നീ സ്ഥലങ്ങളിലെ പ്രചരണത്തിന് ശേഷം കോട്ടത്തറയില്‍ പ്രചരണ പരിപാടികള്‍ സമീപിച്ചു.

Wayanad
English summary
Lok sabha elections 2019; Wayanad waiting for Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X