വയനാട്ടിൽ കനത്ത പോളിംഗ്: ബൂത്തുകൾക്ക് മുമ്പിൽ നീണ്ട നിര, ജില്ലയിലെ പോളിംഗ് 10.66 ശതമാനമാനം!
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട് ലോക്സഭ മണ്ഡലത്തിൽ കനത്ത പോളിംഗ്. മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും പോളിംഗ് ശക്തമായി തുടരുകയാണ്. രാവിലെ ഏഴ് മണിക്ക് തന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ നിന്നും കാണാനായത്.

സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂൾ, വാകേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ബൂത്തുകൾ, മേപ്പാടി ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെല്ലാം പോളിംഗ് കനത്ത രീതിയിൽ തന്നെ തുടരുകയാണ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10.66 ശതമാനമാണ് വയനാട് ജില്ലയിലെ പോളിംഗ്.

സുൽത്താൻ ബത്തേരി , മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ പോളിഗ് ഒരു പോലെ മുന്നേറുകയാണ്. ജില്ലയിൽ ചിലയിടത്ത് വോട്ടിംഗ് മെഷീനുകൾ തകരാറിലായെങ്കിലും പെട്ടന്ന് തന്നെ പരിഹരിച്ചു. തോട്ടം തൊഴിലാളി, ആദിവാസി മേഖലകളിലെല്ലാം തന്നെ കനത്ത പോളിംഗ് തുടരുകയാണ്.












Click it and Unblock the Notifications