Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോ​ഗിക്കില്ല; കാരണം പറയാതെ കെപിസിസി

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോ​ഗിക്കില്ലെന്ന് കെ പി സി സി ആക്ടിം​ഗ് പ്രസിഡന്റും യു ഡി എഫ് കൺവീനറുമായ എം എം ഹസൻ. ഈ തീരുമാനത്തിലേത്ത് എത്തിയ സാഹചര്യം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, മറ്റ് മണ്ഡസങ്ങളിൽ സ്ഥാനാർത്ഥികൾക്ക് താൽപര്യമുണ്ടെങ്കിൽ പതാകകൾ ഉപയോ​ഗിക്കാമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു പതാകയും ഉപയോ​ഗിക്കാൻ തീരുമാനിച്ചിട്ടില്ല. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഞങ്ങൾ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. കോൺ​ഗ്രസിന്റെ പതാക ഉപയോ​ഗിക്കുന്നില്ല. അപ്പോൾ പിന്നെ മുന്നണിയിലെ മറ്റ് പാർട്ടികളുടെ പതാക ഉപയോ​ഗിക്കുന്ന കാര്യത്തിൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പതാക വേണ്ട, ചിഹ്നം ഉപയോ​ഗിച്ചാൽ മതി എന്നാണ് തീരുമാനം. മറ്റ് സ്ഥലങ്ങളിൽ അവർക്ക് ഇഷ്ടമുണ്ടെങ്കില്ഡ‍ പതാക ഉപയോ​ഗിക്കാം. ഞങ്ങൾ വയനാട്ടിൽ കൊടുത്ത നിർ​ദ്ദേശം ഒരു പതാകയും വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞു.

rahul

അതേ സമയം നേരത്തെ രാഹുൽ ​ഗാന്ധിയുടെ പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയിൽ കോൺ​ഗ്രസ്, മുസ്ലിം ലീ​ഗം തുടങ്ങിയ പാർട്ടികളുടെ പതാകകൾ ഉപയോ​ഗിക്കാതിരുന്നത് വിവാ​ദമായിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് മണ്ഡസത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ പൂർണമായും പതാക ഒഴിവാക്കാൻ തീരുമാനമായിരിക്കുന്നത്.

യു ഡി എഫിന് വേണ്ടി രാഹുൽ മത്സരിക്കുമ്പോൾ ആനിരാജ എൽ ഡി എഫിന് വേണ്ടി മത്സരിക്കുന്നു, ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്.കേരളത്തിലെ 20 മണ്ഡലങ്ങളും ഏപ്രിൽ 26ന് പോളിംഗ് ബൂത്തിലെത്തും. അതേ സമയം ഏപ്രിൽ 26 ന് ആണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ആണ് വോട്ടെടുപ്പ്.

543 ലോക് സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 19 ന് ആണ് ആ​ദ്യ ഘട്ടം. ഏപ്രിൽ 26 ന് രണ്ടാം ഘട്ടം. മേയ് 7 ന് ആണ് മൂന്നാം ഘട്ടംയ മേയ് 13 ന് നാലാം ഘട്ടവും മേയ് 25 ന് ആറാംഘട്ടവുമാണ്. ജൂൺ 1 നാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കു. ജൂൺ 4 ന് ആണ് വോട്ടെണ്ണൽ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+