പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍: പോക്‌സോ കേസെടുത്തത് 21കാരനെതിരെ; പീഡനത്തിനിരയായത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മീനങ്ങാടി കാക്കവയല്‍ സ്വദേശി അമല്‍ (21) ആണ് അറസ്റ്റിലായത്. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

അറസ്റ്റിലായ യുവാവിനെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. മീനങ്ങാടി എസ് ഐ ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications