Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: മധ്യവയസ്‌കന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ് വണിന് പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റിലായി. വാകേരി മൂടക്കൊല്ലി തണ്ടാപ്പറമ്പില്‍ രാജന്‍ (48)ആണ് അറസ്റ്റിലായത്. ആദിവാസി വിഭാഗത്തിന് നേരെയുള്ള അതിക്രമമായതിനാല്‍ അന്വേഷണചുമതല വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനാണ്.

ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയും സംഘവും ചൊവ്വാഴ്ചയാണ് രാജനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീടിനടുത്ത് വാഴകൃഷി നടത്തിവരികയായിരുന്ന രാജന്‍ ഇടക്കിടെ കുട്ടിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ രാജന്‍ പീഡിപ്പിക്കുന്നത്. അമ്മ പണിക്ക് പോയ സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം.

rajanpocsocase-

എന്നാല്‍ വിവരം പെണ്‍കുട്ടി ഭയം മൂലം പുറത്തുപറഞ്ഞിരുന്നില്ല. ഏതാനം മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും രക്തകുറവാണെന്ന നിഗമനത്തില്‍ മരുന്ന് നല്‍കി തിരച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേണിച്ചിറ പൊലീസിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി ആദിവാസി വിഭാഗത്തില്‍പ്പെട്ടതിനാല്‍ എസ് എം എസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ രാജനെതിരെ പോക്സോ നിയമപ്രകാരവും, ബലാത്സംഘം, എസ്.സി-എസ്.ടി അതിക്രമ നിരോധന വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+